ട്യൂഷൻ സെന്ററിൽ ചേർന്നില്ല : ഒമ്പതാംക്ലാസ് വിദ്യാർത്ഥിയ്ക്ക് സിപിഎം നേതാവിന്റെ ക്രൂരമർദ്ദനം; പരാതി

ബാലരാമപുരത്ത് ഒമ്പതാംക്ലാസ് വിദ്യാർത്ഥിയ്ക്ക് സിപിഎം നേതാവിന്റെ മർദ്ദനം. സ്വന്തം ട്യൂഷൻ സെന്ററിൽ ചേരാത്തതിനാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മർദ്ദിച്ചതായി പരാതി കിട്ടിയത്.
അതേസമയം സിപിഎം വെങ്ങാനുർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. രാജയ്യനെതിരെയാണ് ബാലരാമപുരം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ വെങ്ങാനൂർ ചാവടിനട സ്വദേശിയായ കുട്ടിയെയാണ് പാരലൽ കോളജ് ഉടമ കൂടിയായ ഇയാൾ മർദ്ദിച്ചത്.
ഇന്നലെ ട്യൂഷൻ സെന്ററിനു സമീപത്തു വച്ചായിരുന്നു സംഭവം. എന്നാൽ എന്തുകൊണ്ട് തന്റെ സ്ഥാപനത്തിൽ ചേർന്നില്ല എന്ന് ചോദിച്ച് തലയ്ക്കും മുഖത്തും അടിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
https://www.facebook.com/Malayalivartha


























