ഏതാണ് അന്ധവിശ്വാസം ഏതാണ് നല്ല വിശ്വാസം എന്ന കാര്യത്തിൽ ഒരേ മതവിശ്വസികളായ രാഹുൽ ഈശ്വരും, സന്ദീപാനന്ദയും തമ്മിൽ പൊരിഞ്ഞ തർക്കം; തർക്കം പലപ്പോഴും രാഹുൽ ഈശ്വർ വ്യക്തിഹത്യയിലേക്ക് കൊണ്ടുപോയി; അവിടെയും അന്ധവിശ്വാസങ്ങൾ അവസാനിപ്പിക്കണം എന്നു പറയുകയല്ല മറിച്ച്, ഉണ്ടായ നരബലി എന്ന നാണക്കേടിൽ നിന്നും തങ്ങളുടെ വിശ്വാസത്തെ മാറ്റി നിർത്തി വെളുപ്പിക്കുക എന്ന മത തന്ത്രത്തിനാണ് ശ്രമിച്ചത്; പൊട്ടിത്തെറിച്ച് ജസ്‌ല മാടശേരി

ആ വേദിയിൽ പോലും ഏതാണ് അന്ധവിശ്വാസം, ഏതാണ് നല്ല വിശ്വാസം എന്ന കാര്യത്തിൽ ഒരേ മതവിശ്വസികൾ തമ്മിൽ രാഹുൽ ഈശ്വരും, സന്ദീപാനന്ദയും തമ്മിൽ പൊരിഞ്ഞ തർക്കം. തർക്കം പലപ്പോഴും രാഹുൽ ഈശ്വർ വ്യക്തിഹത്യയിലേക്ക് കൊണ്ടുപോയി. അവിടെയും അന്ധവിശ്വാസങ്ങൾ അവസാനിപ്പിക്കണം എന്നു പറയുകയല്ല മറിച്ച്, ഉണ്ടായ നരബലി എന്ന നാണക്കേടിൽ നിന്നും തങ്ങളുടെ വിശ്വാസത്തെ മാറ്റി നിർത്തി വെളുപ്പിക്കുക എന്ന മത തന്ത്രത്തിനാണ് ചർച്ചയിലെ ഭൂരിഭാഗ സമയവും ചിലവഴിക്കപ്പെട്ടത്.
വിമർശനവുമായി ജസ്‌ല മാടശേരി. ജസ്‌ല ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; ന്യൂസ് 18 ചാനലിൽ ആളിക്കത്തുന്ന അന്ധവിശ്വാസം എന്ന വിഷയത്തിൽ ചർച്ചയിൽ ഉണ്ടായിരുന്നു. ആ വേദിയിൽ പോലും ഏതാണ് അന്ധവിശ്വാസം, ഏതാണ് നല്ല വിശ്വാസം എന്ന കാര്യത്തിൽ ഒരേ മതവിശ്വസികൾ തമ്മിൽ രാഹുൽ ഈശ്വരും, സന്ദീപാനന്ദയും തമ്മിൽ പൊരിഞ്ഞ തർക്കം.
തർക്കം പലപ്പോഴും രാഹുൽ ഈശ്വർ വ്യക്തിഹത്യയിലേക്ക് കൊണ്ടുപോയി. അവിടെയും അന്ധവിശ്വാസങ്ങൾ അവസാനിപ്പിക്കണം എന്നു പറയുകയല്ല മറിച്ച്, ഉണ്ടായ നരബലി എന്ന നാണക്കേടിൽ നിന്നും തങ്ങളുടെ വിശ്വാസത്തെ മാറ്റി നിർത്തി വെളുപ്പിക്കുക എന്ന മത തന്ത്രത്തിനാണ് ചർച്ചയിലെ ഭൂരിഭാഗ സമയവും ചിലവഴിക്കപ്പെട്ടത്.
സ്വാമി പറയുന്നത് ,വിശ്വാസികൾ മതം ശാസ്ത്രീയമായി ആധികാരികമായി പഠിച്ച വരെ ആളുകൾ സമീപിക്കണമെന്ന് . എന്ത് പഠിച്ച വരെയാണ് സ്വാമി ഉദ്ദേശിക്കുന്നത്. പഠിക്കുന്ന വിഷയം പ്രാകൃതമാണങ്കിൽ എല്ലാ വിദഗ്ദരും ഒരു പോലെ തന്നെയല്ലേ. പിന്നെ ഓരോരുത്തരുടെ ആധുനിക മൂല്യബോധം വച്ച് മാറ്റം വരും എന്നു മാത്രം. മതത്തിൻ്റെ പഴകി പഴഞ്ഞ വാറോലയിൽ എന്തെങ്കിലും ആധികാരികതയുണ്ടങ്കിൽ തന്നെ അതൊന്നും ആധുനിക മനുഷ്യന് ആവശ്യമില്ലാത്തതാണ്.
രാഹുൽ ഈശ്വരിന് ആണങ്കിൽ അഖ്ബർസാഹിബ്ബിനെ പോലെ ശാസ്ത്രീയത ചേർത്ത് അന്ധവിശ്വാസം പറയാനും, കേംബ്രിഡ്ജ് പഠനം അവതരിപ്പിക്കാനും (ഹൈട്ടക്ക് അന്ധവിശ്വാസം) ആണത്രെ താൽപ്പര്യം. ഇരുട്ടുമുറിയിൽ പൂച്ചയുണ്ട് എന്ന് വിശ്വസിക്കുന്നത് പോലെയാണ് രാഹുൽ ഈശ്വരും, ഇവര് രണ്ടു പേരും സംസാരിക്കുന്നത്. എന്തു പറഞ്ഞാലും ഗോൾ പോസ്റ്റ് മാറ്റിക്കൊണ്ടിരിക്കും. അന്ധവിശ്വാസം അവസാനിപ്പിക്കണം എന്ന് പറഞ്ഞ ശേഷം അടുത്ത ശ്വാസത്തിൽ തന്നെ അന്ധവിശ്വാസവും പറയും.
https://www.facebook.com/Malayalivartha























