ജനങ്ങൾക്ക് ഭയം കൂടാതെ അഭയം പ്രാപിക്കാനും, നീതി ലഭിക്കാനുമുള്ള ഇടമാണ് പോലീസ് സ്റ്റേഷൻ; ജനമൈത്രി എന്ന നിലയിലേക്ക് പരിവർത്തനപ്പെടാത്ത കൊളോണിയൽ കാലത്തെ ഗുണ്ടാ സിസ്റ്റം അല്ലത്; പോലീസ് യുവാവിനെ തല്ലിയ സംഭവത്തിൽ പൊട്ടിത്തെറിച്ച് ജസ്‌ല മാടശേരി

ജനങ്ങൾക്ക് ഭയം കൂടാതെ അഭയം പ്രാപിക്കാനും, നീതി ലഭിക്കാനുമുള്ള ഇടമാണ് പോലീസ് സ്റ്റേഷൻ. ജനമൈത്രി എന്ന നിലയിലേക്ക് പരിവർത്തനപ്പെടാത്ത കൊളോണിയൽ കാലത്തെ ഗുണ്ടാ സിസ്റ്റം അല്ലത്. നല്ല പോലീസുകാരെ വിസ്മരിക്കുന്നില്ല. എസ് ഐ യുവാവിനെ തല്ലിയ സംഭവത്തിൽ വിമർശനവുമായി ജസ്‌ല മാടശേരി. ജസ്‌ല ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
ജനങ്ങൾക്ക് ഭയം കൂടാതെ അഭയം പ്രാപിക്കാനും, നീതി ലഭിക്കാനുമുള്ള ഇടമാണ് പോലീസ് സ്റ്റേഷൻ. ജനമൈത്രി എന്ന നിലയിലേക്ക് പരിവർത്തനപ്പെടാത്ത കൊളോണിയൽ കാലത്തെ ഗുണ്ടാ സിസ്റ്റം അല്ലത്. നല്ല പോലീസുകാരെ വിസ്മരിക്കുന്നില്ല. എസ് എഫ് ഐ നേതാവാകട്ടെ ഇനി ആര് തന്നെയാകട്ടെ അറിയാനുള്ള അവകാശം മൗലികമായ അവകാശമാണ്.
വ്യക്തിപരമായ വിവരങ്ങൾ ചോദിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ച് ഒരു സർക്കാർ സ്ഥാപനത്തിന് മുന്നിൽ ചെന്നതിനാണ് കേസുമായി ബന്ധമില്ലാത്ത ഒരാളെ പോലീസ് സ്റ്റേഷനകത്തേക്ക് വലിച്ചിട്ട് അടിക്കുന്നത്.
പോലീസ് സ്റ്റേഷൻ ജനങ്ങൾക്ക് സേവനം നൽകേണ്ടയിടമാണ്. അവിടെ സുരക്ഷിതമായി കയറി ഇറങ്ങാൻ കഴിയണം. പൗരാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഗുണ്ടാ ക്യാമ്പുകൾ ഒക്കെ പണ്ടായിരുന്നു. പുതിയ തലമുറയിലെ കുട്ടികളെ കാണുമ്പോൾ തെമ്മാടിത്തരം കാട്ടാൻ തോന്നിയ പോലീസ് മാമ്മനെ ഇൻസ്പെക്ടറെ സസ്പെൻ്റ് ചെയ്തു എന്നൊരു വാർത്തയും കണ്ടു. എങ്കിൽ അത് നന്നായി.
https://www.facebook.com/Malayalivartha























