ശവക്കോട്ടയിലെ 'പോസ്റ്റുമോർട്ടം' ടേബിളിൽ നിന്ന്, തലനാരിഴയ്ക്ക് രക്ഷപെട്ടത് 25കാരിയും, പത്തനംതിട്ട സ്വദേശിനിയും:- കട്ടിലിലേയ്ക്ക് തള്ളിയിട്ട് ലൈലയും, ഭഗവൽസിങ്ങും കൈകാലുകൾ ബന്ധിക്കുന്നതിനിടെ കുതറി ഓടി: ഷാഫിയുടെ അടിയേറ്റ് നിലത്ത് വീണിട്ടും, ധൈര്യം വീണ്ടെടുത്ത് പുറത്തേയ്ക്ക് ഓടി പത്തനംതിട്ട സ്വദേശിനി:- റോസ്‌ലിയെയും പത്മയെയും കുടുക്കും മുമ്പ് നടന്നത്...

നരബലിയുടെ ഇരകളായ റോസ്‌ലിയ്ക്കും പത്മയ്ക്കും മുമ്പ് രണ്ട് പേരെ കൊല്ലാൻ ലൈലയും ഭഗവൽ സിംഗും ഷാഫിയും ശ്രമിച്ചതായുള്ള ഏറ്റവും പുതിയ വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഈ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് റോസ്‌ലിയെയും പത്മയെയും കുടുക്കിയതെന്നാണ് വിവരം. ലോട്ടറി വിൽപ്പനക്കാരിയായ സ്ത്രീയെയാണ് ആദ്യശ്രമത്തിൽ കുടുക്കാൻ ശ്രമിച്ചത്. പത്തനംതിട്ട ആനപ്പാറ സ്വദേശിയായ സ്‌ത്രീയിൽ നിന്ന് ലോട്ടറി മൊത്തമായി വാങ്ങി സ്ത്രീയുമായി പരിചയം സ്ഥാപിക്കുകയായിരുന്നു. പിന്നാലെ തിരുമ്മുകേന്ദ്രത്തിൽ 18,000 രൂപ ശമ്പളത്തിൽ ജോലിയുണ്ടെന്ന് പറഞ്ഞ് ഇവരെ ഇലന്തൂരിൽ എത്തിച്ചു.ആദ്യ ദിവസം ശമ്പളമായി 1000 രൂപ നൽകുകയും ചെയ്തു.
രണ്ടാം ദിവസം ജോലി കഴിഞ്ഞ് നിൽക്കുകയായിരുന്ന ഇവരെ ലൈലയും ഭഗവൽ സിംഗും വീട്ടിലേയ്ക്ക് ക്ഷണിച്ചു. അകത്ത് കയറിയതിന് പിന്നാലെ കട്ടിലിലേയ്ക്ക് തള്ളിയിട്ട് ഇരുവരും ചേർന്ന് സത്രീയുടെ കൈ ബന്ധിക്കാൻ ആരംഭിച്ചു. പ്രതികൾ ഇരുവരും കാലുകൾ ബന്ധിക്കാൻ തുടങ്ങുന്നതിനിടെ കയ്യിലെ കെട്ടഴിച്ച് ഇവർ രക്ഷപ്പെട്ടോടുകയായിരുന്നു. ഇതിനിടെ ഷാഫിയുടെ അടിയേറ്റ് നിലത്തുവീണെങ്കിലും ഇവർ പുറത്തുകടന്നു. ഇവരെ അനുനയിപ്പിച്ച് തിരികെയെത്തിക്കാൻ ലൈല ശ്രമിച്ചെങ്കിലും സ്ത്രീ വഴങ്ങിയില്ല. പിന്നാലെ ഓട്ടോ വിളിച്ച് അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. ഈ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞ് ഈ യുവതി വിദേശത്തേയ്ക്ക് പോയിരുന്നു. ഇവരിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പന്തളത്തെ സ്വകാര്യ ഏജൻസി വഴി ലൈലയാണ് രണ്ടാമത്തെ സ്ത്രീയെ വീട്ടിലെത്തിച്ചത്. ഈ സമയത്തായിരുന്നു പ്രതികളുടെ വീട്ടിൽ മാലിന്യക്കുഴിയെടുക്കുന്നത്. തൊട്ടടുത്ത ദിവസം പ്രതികൾ ലൈംഗികച്ചുവയോടെ സംസാരിച്ചതിൽ സംശയം തോന്നിയ സ്ത്രീ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നാണ് വിവരം.
ഓട്ടോക്കാരൻ വിളിച്ചപ്പോൾ വൈദ്യരുടെ വീട്ടിലാണെന്ന് പറഞ്ഞതോടെ നരബലിയിൽ നിന്ന് ഇവർ രക്ഷപെടുകയായിരുന്നു. എറണാകുളത്ത് നിന്ന് 25കാരിയെയും ഇവർ ഇലന്തൂരിൽ എത്തിച്ചിരുന്നു. മാതാപിതാക്കളുമായി ഇവിടെയെത്തിയ പെൺകുട്ടി ഷാഫിയെ ഫോൺവിളിച്ചു. വീട്ടിലേയ്ക്ക് എത്തിച്ചെങ്കിലും മാതാപിതാക്കൾ കൂടെ ഉള്ളതിനാൽ 5000രൂപ ഇവരുടെ കയ്യിൽ കൊടുത്ത് മടക്കി അയക്കുകയായിരുന്നു.
അതേ സമയം ആന്തരീകാവയവങ്ങൾ കുക്കറിൽ വേവിച്ച് ഷാഫിയും താനും കഴിച്ചതായി പ്രതി ലൈല പോലീസിനോട് വെളിപ്പെടുത്തി. ഭഗവല്‍സിങ്ങ് ഇത് കഴിക്കാന്‍ വിസമ്മതിച്ചു. ഇത് അയാളുടെ വായില്‍ തിരുകിവെച്ചെങ്കിലും തുപ്പിക്കളഞ്ഞെന്ന് ലൈല പറഞ്ഞതായാണ് വിവരം. ഷാഫിയാണ് മാംസം കൂടുതൽ കഴിച്ചതെന്നും ലൈല പറഞ്ഞു. അതേ സമയം വീടിന് പടിഞ്ഞാറുഭാഗത്തെ മുറിയിലുള്ള മേശ പോസ്റ്റുമോര്‍ട്ടം ടേബിളിന് സമാനമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ വെട്ടിമുറിക്കാന്‍വെച്ച തടിക്കഷണവും കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ പുതിയതും പഴയതുമായ രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്. 2008 മുതൽ പെരുമ്പാവൂരിൽ താമസിച്ചിരുന്ന സമയത്ത് ഇയാൾ മോർച്ചറി സഹായിയായി ജോലി ചെയ്തിട്ടുണ്ടെന്നും ഇക്കാലത്ത് പോസ്റ്റുമോർട്ടം നടപടികൾ കണ്ട് പഠിച്ചിരിക്കാമെന്നുമാണ് പോലീസ് സംശയിക്കുന്നത്. നരബലിയ്ക്കിരയായ സ്ത്രീകളെ വെട്ടിമുറിക്കാനുള്ള നിർദേശങ്ങൾ ദമ്പതികളായ ഭഗവൽസിങ്ങിനും ലൈലയ്ക്കും നൽകിയത് മുഹമ്മദ് ഷാഫിയെന്നാണ് വിവരം. ഇതുസംബന്ധിച്ച അന്വേഷണമാണ് ഷാഫിയുടെ മുൻകാല പ്രവർത്തനങ്ങളിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.
മധ്യകേരളത്തിലെ സർക്കാർ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനായപ്പോഴാണ് പോസ്റ്റ്മോർട്ടം മുറിയിലും മുഹമ്മദ് ഷാഫി പ്രവർത്തിച്ചത്. നരബലി ചെയ്ത് കുഴിച്ചുമൂടിയ പദ്മയുടെ മൃതദേഹം കഷണങ്ങളാക്കിയ രീതി കണ്ടാണ് ഫോറൻസിക് വിദഗ്ധർ ഇത്തരം സംശയം പൊലീസിനെ അറിയിച്ചത്. വെട്ടുകത്തിയും കറിക്കത്തിയുമാണ് മൃതദേഹം 56 കഷണങ്ങളാക്കാൻ ഉപയോഗിച്ചതെങ്കിലും വിദഗ്ധമായാണ് ഇക്കാര്യം ചെയ്തിട്ടുള്ളത്.
പൊലീസ് പരിശോധനയിൽ മുഹമ്മദ് ഷാഫി ഇറച്ചിക്കടയിലും പോസ്റ്റ്മോർട്ടം നടത്താറുള്ള ഡോക്ടർറുടെ സഹായിയായും താൽക്കാലിക ജോലി ചെയ്തതായി കണ്ടെത്തി. മധ്യകേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ ഇക്കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. കണ്ടെടുത്ത ആയുധങ്ങൾക്കൊപ്പം സർജിക്കൽ ബ്ലേഡുകളും ഉണ്ടാക്കാമെന്ന നിഗമനത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha























