മത്സ്യത്തൊഴിലാളികളുടെ അവസ്ഥ സർക്കാർ കാണുന്നില്ല....വെറുതെ പറഞ്ഞു പറ്റിക്കുന്ന, ധാർഷ്ട്യം കാണിക്കുന്ന മനസ്സ് അത്ര നല്ലതല്ല...തിങ്കളാഴ്ച മുതൽ റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടികൾ തുടങ്ങാനാണ് അതിരൂപതയുടെ തീരുമാനം....

വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സർക്കാർ നിലപാട് ഏകപക്ഷീയമെന്ന് ലത്തീൻ അതിരൂപതയുടെ ഇടയലേഖനം. മത്സ്യത്തൊഴിലാളികളുന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ഒന്ന് പോലും സർക്കാർ അംഗീകരിച്ചില്ല. തീരദേശ ജനതയുടെ നിലവിളി കേൾക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും ഇടയലേഖനത്തിൽ പറയുന്നു.
വെറുതെ പറഞ്ഞു പറ്റിക്കുന്ന, ധാർഷ്ട്യം കാണിക്കുന്ന മനസ്സ് അത്ര നല്ലതല്ല. ലത്തീൻ അതിരൂപത പ്രതിനിധികളെ ഉൾപ്പെടുത്തി സമഗ്രവും ശാസ്ത്രീയവുമായ പഠനനടത്തുമെന്നതടക്കമുള്ള ആവശ്യങ്ങളൊന്നും സർക്കാർ പരിഗണിച്ചില്ലെന്നും ഇടയലേഖനത്തിൽ പറയുന്നു. നാളത്തെ റോഡ് ഉപരോധ സമരത്തിൻ്റേയും, ബുധനാഴ്ച സെക്രട്ടേറിയറ്റ് പടക്കിൽ നടത്തുന്ന സമരത്തിൻ്റേയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് സർക്കുലർ. സർക്കാരിൻ്റേത് ഏകപക്ഷീയമായ നിലപാടുകൾ ആണെന്ന് സർക്കുലറിൽ കുറ്റപ്പെടുത്തുന്നു.
വിഴിഞ്ഞം സമരം ശക്തമാക്കാൻ സര്‍ക്കുലറിൽ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നുണ്ട്. നീതി കിട്ടും വരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികൾ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളിൽ ഒന്ന് പോലും സർക്കാർ പാലിച്ചില്ലെന്നും സര്‍ക്കാരിന് തികഞ്ഞ ദാര്‍ഷട്യ മനോഭാവമാണെന്നും സര്‍ക്കുലറിലുണ്ട്.
തുറമുഖ കവാടത്തിലെ സമരം തുടങ്ങിയതിനു ശേഷം ഇത് അഞ്ചാം തവണയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിക്കുന്നത്. സമരം ഇന്ന് 62 ആം ദിനത്തിലേക്ക് കടക്കുമ്പോൾ ആണ് പ്രക്ഷോഭപരിപാടികൾ ശക്തിപ്പെടുത്താനുള്ള തീരുമാനം. തുറമുഖ നിർമ്മാണം മൂലമുള്ള പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങൾ പഠിക്കുന്നതിനായി ലത്തീൻ സമരസമിതിയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ജനകീയ കമ്മീഷനുമായി സഹകരിക്കണമെന്നും സർക്കുലറിൽ ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്യുന്നു
https://www.facebook.com/Malayalivartha























