ഇലന്തൂർ നരബലിക്കേസ്; പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച് മൂന്നാം ദിവസം അന്വേഷണ സംഘം ഇലന്തൂരിലേക്ക് തെളിവെടുപ്പിനും പരിശോധനയ്ക്കുമെത്തിയത് ചില സംശയങ്ങളുടെ അടിസ്ഥാനത്തിൽ! രണ്ടു മൃതദേഹങ്ങളും മുറിക്കാൻ ഉപയോഗിച്ച മൂർച്ചയുള്ള ആയുധങ്ങളെക്കുറിച്ചും അവ്യക്തത

ഇലന്തൂർ നരബലിക്കേസിൽ ശക്തമായ അന്വേഷണം നടന്നുവരുകയാണ്. ഇന്നലെ നടന്ന വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിൽ നിലവിൽ തുടർ ചോദ്യം ചെയ്യലിനൊരുങ്ങുകയാണ് പൊലീസ്. മറ്റൊരു മൃതദേഹം കണ്ടെത്താനുള്ള സാധ്യത പരിശോധനയിൽ ഉറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും സംശയങ്ങൾ ബാക്കിയാണ് എന്നതാണ് അറിയാൻ കഴിയുന്നത്. രണ്ടു മൃതദേഹങ്ങളും മുറിക്കാൻ ഉപയോഗിച്ച മൂർച്ചയുള്ള ആയുധങ്ങളെക്കുറിച്ചും അവ്യക്തതകൾ ഉയരുകയാണ്.
അതോടൊപ്പം തന്നെ പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച് മൂന്നാം ദിവസം അന്വേഷണ സംഘം ഇലന്തൂരിലേക്ക് തെളിവെടുപ്പിനും പരിശോധനയ്ക്കുമെത്തിയത് ചില സംശയങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ഒന്നാം പ്രതി ചോദ്യം ചെയ്യലിൽ പൂർണമായും നിസ്സഹകരണം കാട്ടിയപ്പോൾ തന്നെ ലൈലയുടെ നാവിൽ നിന്ന് വീണ ഒരു കാര്യമാണ് മറ്റൊരു മൃതദേഹമെന്ന സംശയത്തിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ ഇലന്തൂരിൽ ഒരേ സമയം നടത്തിയ പരിശോധനയിലും, ചോദ്യം ചെയ്യലിലും മറ്റൊരു മൃതദേഹമെന്ന സംശയം ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പ്രതികളുടെ മറുപടികൾ പൂർണമായും വിശ്വാസത്തിലെടുക്കുന്നുമില്ല എന്ന് പൊലീസ് വ്യക്തമാക്കി. നിലവിൽ പൊലീസ് കണ്ടെടുത്ത ആയുധങ്ങളുപയോഗിച്ച് റോസ്ലിന്റെയും,പ ത്മത്തിന്റെയും മൃതദേഹങ്ങൾ എളുപ്പത്തിൽ മുറിച്ചതെങ്ങനെയെന്ന സംശയവുമുണ്ട്. ആയതിനാൽ തന്നെ മറ്റൊരു സർജിക്കൽ ഉപകരണത്തിന്റെ സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
കൂടാതെ നരബലി തെളിയിക്കാൻ വീട്ടിൽ നിന്നു മറ്റു രേഖകൾ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. നിലവിലുള്ള സി.സി.റ്റി.വി ദൃശ്യങ്ങളും ടവർ ട്രാക്കിങ്ങും കൊണ്ട് മാത്രം കേസ് ബലപ്പെടില്ലെന്നാണ് വിലയിരുത്തൽ. മുഹമ്മദ് ഷാഫിയുടെ മൊബൈൽ ഫോണടക്കം നിരവധി തെളിവുകൾ ശേഖരിക്കണം. ഇതിനായി വീണ്ടും വിശദമായ ചോദ്യം ചെയ്യൽ നടത്തണം. ആവശ്യമെങ്കിൽ പ്രതികളെ വീണ്ടും ഇലന്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ഇതാണ് നിലവിലുള്ള അന്വേഷണ സംഘത്തിന്റെ ആക്ഷൻ പ്ലാൻ എന്നത്.
https://www.facebook.com/Malayalivartha























