അഞ്ചലില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് അപകടം; കാറിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടം ; പരുക്കേറ്റവർ ആശുപത്രിയിൽ

അഞ്ചലിൽ ആംബുലന്‍സ് മറിഞ്ഞ് അപകടം. രോഗിയുമായി എത്തിയ ആംബുലൻസാണ് മറിഞ്ഞത്. അഞ്ചല്‍-ആയൂര്‍ പാതയില്‍ അമൃത പെട്രോള്‍ പമ്പിനു സമീപത്തയാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റയാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകവേയാണ് അപകടം നടന്നത്.
അതേസമയം തൊട്ടടുത്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഇറങ്ങി വന്ന കാറിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടം. ഈ വാഹനത്തെ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട ആംബുലന്‍സ് എതിര് സൈഡില്‍ മറിയുകയായിരുന്നു.
എന്നാൽ അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ പുനലൂര്‍ സ്വദേശി രഞ്ജിത് തെറിച്ചു പുറത്തേക്ക് വീണു. ഇതോടെ ഇയാളെയും ആംബുലന്‍സിൽ ഉണ്ടായിരുന്നവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha























