പദ്‌മനാഭ സ്വാമി ക്ഷേത്ര കുളത്തിൽ ബോട്ടിറക്കി... നീക്കം ചെയ്തത് 500 കിലോ പ്ലാസ്റ്റിക്ക്..പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിൽ നിന്നുള്ള സേനാംഗങ്ങളാണ് ക്ഷേത്രത്തിന് സമീപത്ത് ശുചീകരണ യജ്ഞം നടത്തിയത്..

പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിൽ നിന്നുള്ള സേനാംഗങ്ങൾ ശ്രീ പദ്‌മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്ത് ശുചീകരണ യജ്ഞം നടത്തി. സ്വച്ഛത 2.0യുടെ ഭാഗമായിരുന്നു ശുചീകരണം. മിലിട്ടറി സ്‌റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമയുടെ നേതൃത്വത്തിൽ ഇരുന്നൂറിലധികം കരസേനാംഗങ്ങളും ക്ഷേത്ര ഭരണസമിതി അംഗങ്ങളും പങ്കെടുത്തു.
ക്ഷേത്രത്തിന്റെ എല്ലാ കോട്ട വാതിലുകൾക്കും ചുറ്റുമുള്ള സ്ഥലങ്ങളും ക്ഷേത്രത്തോട് ചേർന്നുള്ള കുളങ്ങളും വൃത്തിയാക്കി. ആർമിയുടെ ബോട്ടുകൾ ഉപയോഗിച്ചാണ് ക്ഷേത്ര കുളങ്ങളുടെ ശുചീകരണം നടത്തിയത്. 500 കിലോ പ്ലാസ്റ്റിക്കും മറ്റ് ജീർണിക്കാത്ത മാലിന്യങ്ങളും നീക്കം ചെയ്തു.
അതേസമയം ക്ഷേത്രത്തില്‍ വന്‍ സുരക്ഷാപാളിച്ച ഉള്ളതായി റിപ്പോര്‍ട്ട്. ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന ബൊള്ളാഡുകളും ബ്‌ളോക്കറുകളും തകരാറിലായതാണ് ഇതിന് കാരണം. ക്ഷേത്രത്തിന്റെ നിലവറകളില്‍ ലക്ഷം കോടികളുടെ അമൂല്യ നിധിശേഖരം കണ്ടെത്തിയതിനെ തുടര്‍ന്ന് ക്ഷേത്രസുരക്ഷയുടെ ഭാഗമായി സ്ഥാപിച്ച ഇലക്ട്രോ ഹൈഡ്രോളിക് ബൊള്ളാഡുകളും ഷോര്‍ട്ട് വെര്‍ട്ടിക്കല്‍ പോസ്റ്റുകള്‍, റോഡ് ബ്‌ളോക്കറുകള്‍ എന്നിവയുമാണ് തകരാറിലായത്.
2015ലാണ് രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇവ സ്ഥാപിച്ചത്. ക്ഷേത്രത്തിന്റെ നാല് നടകളില്‍ നിന്നുള്ള പ്രധാന റോഡുകളിലാണ് ബൊള്ളാഡുകളും ബ്‌ളോക്കറുകളും സ്ഥാപിച്ചിരുന്നത്. ക്ഷേത്രത്തിന്റെ സെക്യൂരിറ്റി കണ്‍ട്രോള്‍ റൂമില്‍ സ്ഥാപിച്ചിട്ടുള്ള സ്വിച്ചിലാണ് ഇവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. സ്വിച്ച് ഓണാക്കിയാലുടന്‍ തറനിരപ്പില്‍ നിന്ന് മുകളിലേക്ക് പൊന്തിവരുന്ന ഇവയ്ക്ക് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ പാഞ്ഞുവരുന്ന വാഹനം തടഞ്ഞുനിറുത്താനും 1000 കിലോ വരെ ഭാരം വഹിക്കാനും ശേഷിയുണ്ട്. സ്ഫോടക വസ്തുക്കള്‍ നിറച്ചതോ അല്ലാത്തതോ ആയ വാഹനങ്ങളുടെ കടന്നുവരവ് തടയുകയായിരുന്നു ലക്ഷ്യം.
ഈ ബൊള്ളാഡുകളും ബ്‌ളോക്കറുകളുമാണ് തകരാറിലായിരിക്കുന്നത്. ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ടെമ്പിള്‍ പൊലീസ് ബദല്‍ സുരക്ഷാ സംവിധാനം സജ്ജമാക്കിയിട്ടുണ്ടെങ്കിലും അവ അത്ര ശക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha























