Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...


അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...


'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള ജേഷ്ഠന്‍ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചു..ഏകദേശം 15 മിനിറ്റുകള്‍ക്ക് ശേഷമാണ് റോയി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്..


ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..


സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...

പോസ്റ്റിന് മറുപടി...തുറന്ന കത്തുമായി ജലീൽ..പ്രിയപ്പെട്ട സിസ്റ്റർ,ക്ഷേമം നേരുന്നു..... സിസ്റ്ററിന്റെ വിമർശനങ്ങൾക് വീണ്ടും ജലീലിന്റെയ് പോസ്റ്റ്... അതിൽ ചില തെറ്റിദ്ധാരണകൾ കടന്ന് കൂടിയത് കൊണ്ടാണ് ഇങ്ങിനെയൊരു തുറന്ന കത്ത്....

16 OCTOBER 2022 11:00 AM IST
മലയാളി വാര്‍ത്ത

നേരത്തെ ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും എന്ന പേരിൽ ജലീൽ എഴുതിയ പോസ്റ്റിന് മറുപടിയായി ഹിജാബിനെ ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രത്തോട് താരതമ്യം ചെയ്യരുതെന്ന് വിശദീകരിച്ച് കെ ടി ജലീലിന് ശക്തമായ മറുപടി നൽകിയ കന്യാസ്ത്രീയുടെ കുറിപ്പ് ചർച്ചയായിരുന്നു എപ്പോൾ ഇതിന് മറുപടിയുമായാണ് കെ ടി ജലീലിന്റെ തുറന്ന കത്ത് വന്നിരിക്കുന്നത്.

 

 

 

പോസ്റ്റിന്റെ പൂർണ്ണ രൂപം...

 

മുസ്ലിം പെൺകുട്ടികൾ ധരിക്കുന്ന "ഹിജാബ്" അഥവാ ശിരോവസ്ത്രവുമായി (തട്ടം, സ്കാഫ്) ബന്ധപ്പെട്ട് ഞാൻ എഴുതിയ കുറിപ്പിന് സഹോദരിയുടെ ഒരു മറുകുറിപ്പ് കാണാനിടയായി. അതിൽ ചില തെറ്റിദ്ധാരണകൾ കടന്ന് കൂടിയത് കൊണ്ടാണ് ഇങ്ങിനെയൊരു തുറന്ന കത്ത്.

 

 


തുറന്ന കത്ത്
പ്രിയപ്പെട്ട സിസ്റ്റർ,
ക്ഷേമം നേരുന്നു.
മുസ്ലിം പെൺകുട്ടികൾ ധരിക്കുന്ന "ഹിജാബ്" അഥവാ ശിരോവസ്ത്രവുമായി (തട്ടം, സ്കാഫ്) ബന്ധപ്പെട്ട് ഞാൻ എഴുതിയ കുറിപ്പിന് സഹോദരിയുടെ ഒരു മറുകുറിപ്പ് കാണാനിടയായി. അതിൽ ചില തെറ്റിദ്ധാരണകൾ കടന്ന് കൂടിയത് കൊണ്ടാണ് ഇങ്ങിനെയൊരു തുറന്ന കത്ത്.
1) "ഹിജാബ്" അഥവാ ശിരോ വസ്ത്രം മുഖംമൂടിയാണെന്നാണ് സഹോദരി തെറ്റിദ്ധരിച്ചിരിക്കുന്നത്. മുഖംമൂടിക്ക് പറയുന്ന പേര് "നിഖാബ്" എന്നാണ്. മണൽ കാറ്റിൽ നിന്ന് രക്ഷനേടാൻ അറേബ്യൻ സ്ത്രീകൾ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന സമ്പ്രദായമാണത്. അതിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ല. വിശ്വാസിനിയായ ഒരു മുസ്ലിം സ്ത്രീയോട് ഇസ്ലാമതം അനുശാസിക്കുന്ന വേഷം മുൻകയ്യും മുഖവും ഒഴിച്ച് ബാക്കി ശരീര ഭാഗങ്ങൾ മറക്കണമെന്നാണ്. അത്, സാരി ഉൾപ്പടെ ലോകത്തിലെ ഏത് വേഷവിധാനം സ്വീകരിച്ചുമാകാം. പർദ്ദ തന്നെ ആയിക്കൊള്ളണം എന്ന് ഒരു നിർബന്ധവുമില്ല. മദർ തരേസയുടെ വസ്ത്രമാണ് മുസ്ലിം സ്ത്രീകൾ ഇഷ്ടപ്പെടുന്നതെങ്കിൽ അവർക്ക് ഏറ്റവും യോജ്യമായ വേഷമെന്നാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം. കാരണം മുഖവും മുൻകയ്യുമൊഴിച്ച് ബാക്കി ശരീരഭാഗങ്ങളെല്ലാം അതിലൂടെ മറയും.

 

 

 

 


മുഖംമൂടി അഥവാ നിഖാബ് ധരിച്ച് കോളേജുകളിൽ വരുന്നതിനോട് ശക്തമായി വിയോജിക്കുന്ന വ്യക്തിയാണ് ഞാൻ. എം.ഇ.എസ് (മുസ്ലിം എഡ്യുക്കേഷണൽ സൊസൈറ്റി) അവരുടെ കോളേജുകളിൽ "നിഖാബ്" (മുഖംമൂടി) ധരിച്ച് വരുന്നത് വിലക്കിയപ്പോൾ ഒരദ്ധ്യാപകൻ എന്ന നിലയിൽ ഞാനതിനെ ശക്തമായി പിന്തുണക്കുകയാണ് ചെയ്തത്. ആൾമാറാട്ടം തടയുന്നതിനും പെൺകുട്ടികളുടെ വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്നതിനും അത്തരം തീരുമാനങ്ങൾ അനിവാര്യമാണ്.

 

 


2) ഒരു കന്യാസ്ത്രി തൻ്റെ തിരുവസ്ത്രത്തെ എത്ര മഹത്തരമായാണോ കാണുന്നത് സമാനമായാണ് വിശ്വാസിനിയായ ഒരു മുസ്ലിം സ്ത്രീ 'ഹിജാബ്' അഥവാ ശിരോവസ്ത്രം ഉൾപ്പടെയുള്ള അവരുടെ വസ്ത്രധാരണ രീതിയേയും കാണുന്നത്. അതിനുള്ള അവകാശം ഒരു മുസ്ലിം സ്ത്രീക്ക് മാത്രം നിഷേധിക്കുന്നത് അനീതിയല്ലേ?

 

 


3) "ഹിജാബ്"
(ശിരോവസ്ത്രം) ബുദ്ധി ഉദിക്കാത്ത പ്രായത്തിൽ രക്ഷിതാക്കൾ അടിച്ചേൽപ്പിക്കുന്നതാണ് എന്ന സിസ്റ്ററുടെ അഭിപ്രായം ശരിയാണെങ്കിൽ അതേ കുട്ടികളുടെ മേൽ ഒരു സ്കൂൾ മാനേജ്മെൻ്റ്റ് നിശ്ചയിക്കുന്ന യൂണിഫോമും അടിച്ചേൽപ്പിക്കലാവില്ലേ? രക്ഷിതാക്കളുടെ അടിച്ചേൽപ്പിക്കൽ പിന്തിരിപ്പനും സ്കൂൾ മാനേജ്മെൻ്റുകളുടെ അടിച്ചേൽപ്പിക്കൽ പുരോഗമനപരവുമാകുന്നത് എങ്ങിനെയാണ്?

 

 


4) കുട്ടികൾക്കിടയിൽ വേർതിരിവ് ഉണ്ടാകാതിരിക്കാൻ ഏകീകൃത വേഷവിധാനം വേണമെന്നതിനോട് എനിക്കും യോജിപ്പാണ്. അത് പക്ഷെ, വിശ്വാസ സ്വത്വം ബലികഴിച്ചു കൊണ്ട് വേണം എന്ന് ശഠിക്കുന്നതാണ് പ്രശ്നം. എന്നാൽ അദ്ധ്യാപകരുടെ വേഷത്തിൽ മതസ്വത്വം വേണ്ടെന്ന് വെക്കുന്നുമില്ല. ഇതിനെ ഇരട്ടത്താപ്പെന്നല്ലാതെ മറ്റെന്താണ് പറയുക? എന്നും കുട്ടികളുടെ മാതൃക അദ്ധ്യാപകരല്ലേ?

 

 

 


5) കേരളത്തിൽ ''ഹിജാബ്" അഥവാ ശിരോവസ്ത്ര വിവാദം വിരലിലെണ്ണാവുന്ന കൃസ്ത്യൻ മാനേജ്മെൻറ് സ്ഥാപനങ്ങളിൽ മാത്രമാണ് ഉയർന്ന് കേൾക്കാറ്. എന്ത് കൊണ്ടാണ് ഹൈന്ദവ (എൻ.എസ്.എസ്, എസ്.എൻ.ഡി.പി) മാനേജ്മെൻ്റുകൾ നടത്തുന്ന സ്കൂളുകളിൽ നിന്നോ കോളേജുകളിൽ നിന്നോ ഇന്നോളം "തട്ടവിവാദം" കേൾക്കേണ്ടി വരാതിരുന്നത്? ഹൈന്ദവ മാനേജ്മെൻ്റ് സ്കൂളുകൾ മുസ്ലിം പെൺകുട്ടികളോട് കാണിക്കുന്ന സഹിഷ്ണുത സഹോദര സമുദായ മാനേജ്മെൻ്റുകളും കാണിച്ചിരുന്നെങ്കിൽ തീരുന്നതല്ലേയുള്ളൂ ഈ അനാവശ്യ വിവാദങ്ങൾ.

 

 

 


6) ഏതെങ്കിലും ഒരു ക്രൈസ്തവ വിദ്യാർത്ഥിക്ക് ഒരു മുസ്ലിം മാനേജ്മെൻ്റ് സ്ഥാപനത്തിൽ നിന്ന് വേഷത്തിൻ്റെ പേരിൽ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിപ്പോകേണ്ട ഗതികേട് ഇന്നോളം ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒരു സംഭവം ചൂണ്ടിക്കാണിച്ചാൽ നന്നായിരുന്നു.

 

 


സഹോദരീ, ഈ വിവാദങ്ങൾ സമീപ കാലത്ത് ഉണ്ടായിട്ടുള്ള മുസ്ലിം-ക്രൈസ്തവ അകൽച്ചയിൽ നിന്ന് ഉൽഭൂതമായതാണ്. അത് നീങ്ങണമെങ്കിൽ ക്രിയാത്മക ചർച്ചകൾ ഇരവിഭാഗങ്ങളിലെ ഉത്തരവാദപ്പെട്ടവരും ഒന്നിച്ചിരുന്ന് നടത്തണം. അല്ലെങ്കിൽ കുട്ടനും മുട്ടനും ഏറ്റുമുട്ടി വീഴുന്ന ചോര കുടിക്കാൻ പതുങ്ങിയിരിക്കുന്ന ഡൽഹി "കുറുക്കൻമാർ" തടിച്ച് കൊഴുക്കും. അതുണ്ടാവാതെ നോക്കണം.
നൻമകൾ നേർന്ന് കൊണ്ട്
സ്നേഹപൂർവ്വം
സ്വന്തം സഹോദരൻ
ഡോ:കെ.ടി.ജലീൽ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 161 വര്‍ഷം തടവും പിഴയും  (9 minutes ago)

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ അധികാരമേറ്റു  (38 minutes ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍  (56 minutes ago)

ശശി തരൂരിനെ നേരിട്ടുകണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  (1 hour ago)

നക്‌സല്‍ പ്രസ്ഥാനത്തിലെ പ്രധാനി വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു  (2 hours ago)

സ്ത്രീശരീരങ്ങളുടെയും ശബ്ദങ്ങളുടെയും വീണ്ടെടുപ്പായി 'ഗോസിപ്പ്' നൃത്തശില്പം  (2 hours ago)

പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലുള്ള തെരുവുനായ്ക്കളെ മാറ്റിത്തുടങ്ങി  (2 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ്: കേരളത്തെ ആയുര്‍വേദ മേഖലയിലെ മുന്‍നിരക്കാരായി പ്രദര്‍ശിപ്പിക്കും; ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സമ്മേളനം: ടൂറിസം മന്ത്രി പി.എ. മുഹമ  (2 hours ago)

കോട്ടാങ്ങലിൽ നഴ്സിനെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം  (3 hours ago)

അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...  (3 hours ago)

ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...  (3 hours ago)

സി ജെ റോയി അവസാനമായി ആഗ്രഹിച്ചത് അമ്മയോട് സംസാരിക്കാന്‍  (3 hours ago)

വിദ്യഭ്യാസമന്ത്രിയുടെ സമ്മാനം; മിഥുനിനായി വീടൊരുങ്ങി  (3 hours ago)

പത്താംക്ലാസില്‍ 25 ശതമാനം സിലബസ് കുറയ്ക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

രാഷ്ട്രീയ ഭേദമന്യേ ജീവനക്കാര്‍ മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു: എറണാകുളം ജനറല്‍ ആശുപത്രി രാജ്യ ശ്രദ്ധ നേടിയ കാലഘട്ടം...  (3 hours ago)

Malayali Vartha Recommends