കെഎസ്ആര്‍ടിസിക്കു പിന്നില്‍ ടൂറിസ്റ്റു ബസ് ഇടിച്ചുണ്ടായ അപകടത്തിൽ, യുവതിക്ക് ദാരുണാന്ത്യം; ചില്ലു തകര്‍ന്ന് റോഡിലേക്ക് വീഴുകയായിരുന്നു; വിദേശത്ത് നിന്നെത്തിയത് ഇന്നലെ, നാട്ടിലേക്കെത്താനാകതെ സലീന യാത്രയായി; മരണം രണ്ടു ബന്ധുക്കളുടെ മുന്നിൽ വെച്ച്
അങ്കമാലിയില്‍ കെഎസ്ആര്‍ടിസ് ബസ്സിനു പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. കെഎസ്ആര്‍ടിസി ബസ്സിലെ യാത്രികയായിരുന്ന സലീന(38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് മലപ്പുറം ചെമ്മാട് സ്വദേശിയായ സലീന വിദേശത്തു നിന്ന് എത്തിയത്. തുടർന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മരണം.
അതേസമയം ഇന്ന് പുലര്‍ച്ചെ ആറു മണിയോടെ അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്നിലാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന്പത്തനാപുരത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്, നെടുമ്പാശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസ്സില്‍ ഇടിക്കുകയായിരുന്നു.
എന്നാൽ ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയായിരുന്ന സലീന ചില്ല് പൊട്ടി റോഡിലേക്ക് വീണു. മാത്രമല്ല റോഡില്‍ തലയടിച്ചു വീണതാണ് മരണത്തിനിടയാക്കിയത്. ഇതേസമയം സെലീനയുടെ രണ്ടു ബന്ധുക്കളും ബസില്‍ ഉണ്ടായിരുന്നു. പിന്നാലെ മരണ വിവരം അറിഞ്ഞ് ഒരാള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സിലെ മറ്റാര്‍ക്കും പരിക്കില്ല.
https://www.facebook.com/Malayalivartha