മീന്‍വണ്ടിയേയും സരിത വെറുതെ വിടില്ല; കാറിലിടിച്ച് നിര്‍ത്താതെ പോയ മീന്‍വണ്ടിയെ പിന്തുടര്ന്ന് പിടികൂടി

സോളാര്‍ കേസ് പ്രതിയായ സരിത എസ് നായര്‍ സഞ്ചരിച്ചിരുന്ന കാറിലിടിച്ച് നിര്‍ത്താതെപോയ മീന്‍വണ്ടിയെ പിന്തുടര്ന്ന് പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇന്നലെ രാവിലെ എം.സി. റോഡില്‍ തിരുവനന്തപുരം മണ്ണന്തലയ്ക്കടുത്ത് മരുതൂരിലായിരുന്നു സംഭവം.
വെള്ളിയാഴ്ച ഹൈക്കോടതിയിലുള്ള കേസുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റിനെ കാണാന്‍ മുട്ടടയില്‍നിന്ന് സ്‌കോര്‍പ്പിയോയില്‍ എറണാകുളത്തേക്കു പോകുകയായിരുന്നു സരിത. മീന്‍വണ്ടി കാറിനെ മറികടക്കാന്‍ ശ്രമിക്കവെ എതിരേ വന്ന ബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിത്തിരിക്കുന്നതിനിടെ സരിതയുടെ കാറിലിടിച്ചു. നിര്‍ത്താതെപോയ വാഹനം പിന്തുടര്‍ന്ന സരിത ചിറ്റാഴയ്ക്കുസമീപം തടഞ്ഞിട്ട് വിവരം വട്ടപ്പാറ പോലീസില്‍ അറിയിച്ചു.
തുടര്‍ന്ന് വട്ടപ്പാറ എസ്.ഐ: ഇന്ദ്രരാജിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. കാറില്‍ സോളാര്‍ പ്രതിയും ഇപ്പോള്‍ സിനിമാ രംഗത്തുമുള്ള സരിതയാണെന്നറിഞ്ഞതോടെ സ്ഥലത്ത് ജനവും തടിച്ചുകൂടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha