ലൈംഗീക പീഡന കേസ്... എല്‍ദോസ് കുന്നപ്പിളിയെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് ക്രൈംബ്രാഞ്ച്

ലൈംഗീക പീഡന കേസില്‍ എല്‍ദോസ് കുന്നപ്പിളിയെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് ക്രൈംബ്രാഞ്ച്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യണ്ടന്നാണ് ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ഒളിവില്‍ കഴിയുന്ന എല്‍ദോസിനെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പരാതിയില്‍ കൂടുതല്‍ ആളുകളെ പ്രതി ചേര്‍ക്കാനുള്ള നീക്കം അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. രണ്ട് അഭിഭാഷകര്‍ക്കും എല്‍ദോസിന്റെ സഹായിക്കുമെതിരെ യുവതി മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























