Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനുഷ്യ മാംസം വാങ്ങാന്‍ ബംഗ്ലൂരുവില്‍ നിന്ന് ആളെത്തും? ഷാഫി വൃക്കയും കരളും വിറ്റു.. മാംസം സൂക്ഷിച്ചത് ഫ്രിഡ്ജില്‍ നടുക്കുന്ന വെളിപ്പെടുത്തല്‍ ഷാഫിയുടെ മോര്‍ച്ചറിയിലെ ജോലിയും ദുരൂഹം

16 OCTOBER 2022 08:23 PM IST
മലയാളി വാര്‍ത്ത

ഇലന്തൂരിലേത് നരഹത്യ മാത്രമായിരുന്നില്ല അവയവ കച്ചവടവും മാംസക്കച്ചവടവും വരെയുണ്ടായിരുന്നു എന്നുള്ള നടുക്കുന്ന സൂചനകളാണിപ്പോള്‍ പുറത്തുവരുന്നത്. നിലവില്‍ കേരളം കേട്ടത് ലൈലയും ഭഗവല്‍ സിങും നടത്തിയ വെളിപ്പെടുത്തലുകളാണ്. എന്നാല്‍ ഷാഫിയുടെ വാ തുറപ്പിക്കാനുള്ള നീക്കങ്ങളില്‍ അന്വേഷണ സംഘം വിജയിച്ചിട്ടുണ്ട്. ഒന്നും വിട്ടു പറയാത്ത ഷാഫിയില്‍ നിന്ന് മനുഷ്യ മാംസ കച്ചവടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ഞെട്ടലിലാണ് മലയാളികള്‍. അവയവക്കച്ചവടത്തെക്കുറിച്ചുമുള്ള ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ അവയവ കട്ടവടത്തിലും മാംസ കച്ചവടത്തിലും കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് സാധ്യത. പുറത്തുവരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അവയവങ്ങള്‍ പ്രതികള്‍ വില്‍ക്കാന്‍ ശ്രമിച്ചുവോ എന്നത് സംശയത്തില്‍ നിന്ന് സ്ഥിരീകരണത്തിലേയ്ക്ക് കടന്നിട്ടുണ്ട്.

കൊല്ലപ്പെട്ട റോസ്ലിന്റെ മൃതദേഹത്തില്‍ വൃക്കയും കരളും ഉണ്ടായിരുന്നില്ലെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിവരം. മസ്തിഷ്‌കം രണ്ടായി മുറിച്ചതായും കണ്ടെത്തി. ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ ഉണ്ടായതായാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ പങ്കുവെയ്ക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെങ്കിലും ഡോക്ടറില്‍നിന്ന് പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്. റോസ്ലിന്റെ മൃതദേഹത്തില്‍ വലത് ഭാഗത്തെ വൃക്ക ഉണ്ടായിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. അതോടൊപ്പം കരള്‍, ശ്വാസകോശം എന്നിവയും ഉണ്ടായിരുന്നില്ല. മാത്രമല്ല, കൊലപ്പെടുത്തിയതിന് ശേഷം ഏറെ നേരത്തിന്‌ശേഷമാണ് ശരീരം മറവ് ചെയ്തത്.

തലച്ചോര്‍ ഭക്ഷിക്കാന്‍ ഷാഫിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ഭഗവല്‍ സിങ്ങിന്റെ മൊഴിയുണ്ട്. മാറിടം ഭക്ഷിച്ചു എന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കരളിന്റെയും വൃക്കയുടേയും കാര്യം മൊഴിയായി പുറത്ത് വന്നിട്ടില്ല. അതുകൊണ്ടാണ് ഈ സാധ്യത പൊലീസ് പരിശോധിക്കുന്നതെന്നാണ് വിവരം. ഇത് സംബന്ധിച്ച് സുപ്രധാന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഭഗവല്‍ സിങ്ങിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. അത് പരിഹരിക്കുന്നതിന്റെ കൂടി ഭാഗമായിട്ടാണോ നരബലി എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

അവയവങ്ങള്‍ മാറ്റേണ്ടത് വൈദ്യശാസ്ത്രപരമായി പിഴവുകളില്ലാതെയാണ്. എന്നാല്‍ പ്രതികള്‍ ഇത്തരത്തില്‍ എന്തെങ്കിലും ശ്രമം നടത്തിയിട്ടുണ്ടോ എന്ന കാര്യമാണ് പൊലീസ് പരിശോധിക്കുന്നത്. അതേസമയം ഇലന്തൂര്‍ നരബലിക്കേസിലെ പ്രതി മോര്‍ച്ചറി സഹായിയായി പ്രവര്‍ത്തിച്ചിരുന്നതായി സൂചനകളും വാര്‍ത്തകളായി പുറത്തുവന്നിരുന്നു. 2008 മുതല്‍ പെരുമ്പാവൂരില്‍ താമസിച്ചിരുന്ന സമയത്ത് ഇയാള്‍ മോര്‍ച്ചറി സഹായിയായി ജോലി ചെയ്തിട്ടുണ്ടെന്നും ഇക്കാലത്ത് പോസ്റ്റുമോര്‍ട്ടം നടപടികള്‍ കണ്ട് പഠിച്ചിരിക്കാമെന്നുമാണ് പൊലീസ് സംശയിക്കുന്നത്.

മാത്രമല്ല മനുഷ്യ മാംസം വില്‍ക്കാന്‍ ഷാഫി വാഗ്ദാനം നല്‍കിയെന്നത് തെളിഞ്ഞിട്ടുണ്ട്. ഇതിനായി മനുഷ്യ മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. മാംസം വാങ്ങാനായി ബംഗ്ലൂരുവില്‍ നിന്ന് ആള് വരും എന്ന് പറഞ്ഞിരുന്നു. പിന്നീട് അവര്‍ എത്തിയില്ല. തുടര്‍ന്നാണ് കുഴിച്ചിട്ടതെന്നാണ് ഷാഫിയുടെ വെളിപ്പെടുത്തല്‍. നരബലി നടന്നിട്ടും നേട്ടമില്ലെന്ന് പറഞ്ഞതോടെ രണ്ടാമത്തെ കൊലയും പ്ലാന്‍ ചെയ്യുകയായിരുന്നു. അവിടെയും മാംസ കച്ചവടം ഷാഫി ലക്ഷ്യം വച്ചു.

നരബലിക്കിരയായ സ്ത്രീകളെ വെട്ടിമുറിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ദമ്പതികളായ ഭഗവല്‍സിങ്ങിനും ലൈലയ്ക്കും നല്‍കിയത് മുഹമ്മദ് ഷാഫിയെന്നാണ് വിവരം. ഇതുസംബന്ധിച്ച അന്വേഷണമാണ് ഷാഫിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളിലേക്ക് പൊലീസിനെ എത്തിച്ചിരിക്കുന്നത്. നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലും പറമ്പിലും കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചിരുന്നു. ലൈല ഒഴികെ ഷാഫിയും ഭഗവല്‍ സിങ്ങും മനുഷ്യ മാംസം ഭക്ഷിച്ചതായി പ്രതികളുടെ മൊഴിയുണ്ട്. സ്ത്രീകളുടെ ആന്തരിക അവയവങ്ങളും മാറിടവും കുക്കറില്‍ വേവിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചതായി ലൈലയും വെളിപ്പെടുത്തി. ശാസ്ത്രീയ പരിശോധനയില്‍ വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ രക്തക്കറ കണ്ടെത്തി.

കൊല്ലപ്പെട്ടവരുടെ മാംസം ദീര്‍ഘനാള്‍ ഫ്രിഡ്ജില്‍ വച്ചിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. 10 കിലോയോളം മനുഷ്യ മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചതായാണ് ലഭിക്കുന്ന വിവരം. ഇത് പിന്നീട് മറ്റൊരു കുഴിയില്‍ മറവു ചെയ്തതാണ് വിവരം. ഫ്രിഡ്ജില്‍ നിന്ന് ഷാഫിയുടെ വിരലടയാളവും കിട്ടി. ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ കൃത്യം നടന്ന വീട്ടിലും പറമ്പിലും വിശദമായ പരിശോധനയാണ് ശനിയാഴ്ച നടന്നത്.

മൃതദേഹം മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനം ലഭിച്ച പൊലീസ് നായകളായ മായയേയും മര്‍ഫിയേയും എത്തിച്ചാണ് പരിശോധന നടത്തിയത്. നായകള്‍ അസ്വാഭാവികമായ രീതിയില്‍ മണം പിടിച്ച് നിന്ന സ്ഥലങ്ങള്‍ പൊലീസ് അടയാളപ്പെടുത്തി വച്ചിട്ടുണ്ട്. ഈ ഭാഗത്ത് കുഴിക്കാനാണ് നീക്കം. ഈ സ്ഥലങ്ങളില്‍ അസ്വാഭാവികമായ രീതിയില്‍ ചെടികളും നട്ടുവളര്‍ത്തിയിട്ടുണ്ട്. ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ സ്ത്രീയുടെ രൂപമുള്ള ഡമ്മി എത്തിച്ചും പരീക്ഷണം നടത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (2 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (3 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (3 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (4 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (6 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (7 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (7 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (7 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (8 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (8 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (8 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends