Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെണ്‍വാണിഭ സംഘത്തില്‍ നിന്നുള്ള അത്ഭുത രക്ഷപെടല്‍ സ്വപ്നയെ ചതിച്ച ഫാദര്‍ ആര്; തിരഞ്ഞ് സോഷ്യല്‍ മീഡിയ ആ ചതിയന്‍ പുരോഹിതനാര്?

16 OCTOBER 2022 08:27 PM IST
മലയാളി വാര്‍ത്ത

ചതിയുടെ പത്മവ്യൂഹത്തില്‍ സ്വപ്‌നാ സുരേഷ് തന്നെ ആദ്യമായി മോഹിപ്പിച്ച് പ്രലോഭിപ്പിച്ച് ചതിച്ച ഒരു പുരുഷനെക്കുറിച്ച് പറയുന്നുണ്ട്. സംഘര്‍ഷം നിറഞ്ഞ ഗള്‍ഫിലെ സ്‌കൂള്‍ കുടുംബാന്തരീക്ഷത്തില്‍ തന്റെ ബാല്യകാലം ദുരിതമയമായിരുന്നു എന്നായിരുന്നു സ്വപ്‌ന പുസ്തകത്തില്‍ പറഞ്ഞിരുന്നത്, വീട്ടില്‍ എല്ലാവരാലും അവഗണിക്കപ്പെട്ട് കഴിഞ്ഞ ഒരു ടീനേജുകാരിയുടെ ദുഃഖങ്ങള്‍ തന്നെ ഒരു മനുഷ്യജീവിയായിപ്പോലും പരിഗണിക്കാത്ത ഡാഡിയില്‍ നിന്നും മമ്മിയില്‍ നിന്നും ഓടി രക്ഷപെടാനായി നടത്തിയ ആ സാഹസീക യാത്രയില്‍ തന്നെ ചതിച്ച ഒരു പുരോഹിതനായിരുന്നു ആദ്യ ചതിയന്‍ എന്നാണ് സ്വപ്‌ന പറയുന്നത്.. നിസ്സാര തെറ്റുകള്‍ക്കു പോലും തന്നെ ബെല്‍റ്റൂരി അടിച്ചു പൊട്ടിക്കുന്ന മാതാപിതാക്കള്‍, ജീവിതത്തിലിന്നോളം അനുഭവിച്ച ക്രൂര പീഡനങ്ങളില്‍ പിടിച്ചു നില്‍ക്കാനുള്ള ശക്തി കിട്ടിയത് കുഞ്ഞുന്നാള്‍ മുതല്‍ കിട്ടിയ വീട്ടിലെ ശിക്ഷകള്‍ കൊണ്ടാവാമെന്നാണ് സ്വപ്ന പറയുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിയായ സ്വപ്ന പഠിച്ചിരുന്ന യുഎഇയിലെ ഇന്റര്‍ നാഷണല്‍ കോണ്‍വെന്റ് സ്‌കൂളിലെ കുട്ടികളുടെ കൗണ്‍സിലിംഗിനും മറ്റുമായി ഇന്ത്യയില്‍ നിന്ന് ഫാദര്‍ വര്‍ഗീസ് ആയിരുന്നു ആ ചതിയന്‍.

ഒരു ദിവസം എന്തോ ഒരു നിസാര കാര്യത്തിന് മമ്മി എന്നെ വഴക്കു പറഞ്ഞു, ഇതിന് പിന്നാലെ ഡാഡി പൊതിരെ തല്ലി. തന്റെ സങ്കടങ്ങള്‍, വേദനകള്‍ പറയാന്‍ ക്ലാസില്‍ പോലും നല്ല കൂട്ടുകാരികള്‍ ഇല്ലായിരുന്നുവെന്നാണ് സ്വപ്ന പറയുന്നത്. അങ്ങനെയിരിക്കവെയാണ് ദൈവ ദൂതനെപ്പോലെ ഫാദര്‍ വര്‍ഗീസ് തന്റെ മുന്നിലവതരിച്ചത്. കുട്ടികള്‍ക്കായി നടത്തിയ കൗണ്‍സിലിംഗിനിടയില്‍ തന്നെ മമ്മി തല്ലിച്ചതച്ച കാര്യം അദ്ദേഹത്തോട് പറഞ്ഞു. തന്റെ സങ്കടങ്ങള്‍ അതീവ ശ്രദ്ധയോടെ കേട്ടു .ഫാദര്‍ എന്നെ ആശ്വസിപ്പിച്ചു. മമ്മിയെയും അദ്ദേഹം കൗണ്‍സില്‍ ചെയ്തു. ഞാനദ്ദേഹത്തെ പൂര്‍ണമായി വിശ്വസിച്ചു. എന്റെ എല്ലാ കാര്യങ്ങളും വൈദികനായ വര്‍ഗീസിനോട് പറഞ്ഞു.

കുടുംബ ജീവിതത്തിന്റെ നിരര്‍ത്ഥകതകള്‍ പറഞ്ഞിട്ട് അയാള്‍ എന്നോട് , കന്യാസ്ത്രീയാവാന്‍ ഉപദേശിച്ചു. നരകതുല്യമായ എന്റെ വീട്ടില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു വഴിയായിട്ടാണ് തനിക്കത് തോന്നിയതെന്നും സ്വപ്ന വിവരിക്കുന്നുണ്ട്. എല്ലാവരാലും അവഗണിക്കപ്പെട്ട തനിക്ക് മുന്നിലേക്ക് തുറന്ന സ്വര്‍ഗവാതിലായിരുന്നു കന്യാസ്ത്രിയാവാനുള്ള ആവേശം. എങ്ങനെ എങ്കിലും വീര്‍പ്പുമുട്ടുന്ന ആ അന്തരീക്ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എന്തിനും തയ്യാറായിരുന്നു. തനിക്കൊപ്പം വരാന്‍ ഒരു കൂട്ടുകാരിയും തയ്യാറായി.

കന്യാസ്ത്രീ മഠത്തില്‍ ചേരാന്‍ അവളും ഒരുക്കമായി. പുറത്താരോടും, പ്രത്യേകിച്ച് വീട്ടുകാരോട് ഒരു കാരണവശാലും പറയരുതെന്ന് ആ പാതിരി ശട്ടം കെട്ടി. അയാള്‍ നാട്ടിലേക്ക് പോകുമ്പോള്‍ കൂടെപ്പോകാന്‍ ഞങ്ങള്‍ രഹസ്യമായി ഒരുക്കങ്ങള്‍ തുടങ്ങി. നാട്ടില്‍ ചെന്ന ശേഷം മാത്രം മഠത്തില്‍ ചേരുന്ന കാര്യം ഡാഡിയേയും മമ്മിയേയും അറിയിച്ചാല്‍ മതിയെന്ന് ഫാദര്‍ കട്ടായം പറഞ്ഞു.

പാസ്‌പോര്‍ട്ട് അയാളെ ഏല്‍പ്പിക്കാന്‍ പറഞ്ഞു. വീട്ടില്‍ നിന്ന് അത് അടിച്ചുമാറ്റിക്കൊണ്ട് വന്ന് അയാള്‍ക്ക് കൊടുത്തു. വരും വരായ്കകളെക്കുറിച്ചൊന്നും ആലോചിക്കാനുള്ള വിവേകമോ , ലോക പരിചയമോ, ബുദ്ധിയോ ഇല്ലാത്ത കൗമാരക്കാരിയുടെ എടുത്തു ചാട്ടം. അയാള്‍ തന്നെ വഞ്ചിക്കുമോ, വഴിതെറ്റിക്കുമോ എന്നൊന്നും ആലോചിച്ചില്ല. ഏത് വിധേനയും വീട്ടില്‍ നിന്ന് രക്ഷപെടണം. മറ്റൊന്നിനെക്കുറിച്ചും ആലോചിച്ചില്ല. അങ്ങനെ സ്വപ്നയും കൂട്ടുകാരിയും കൂടി ഇന്ത്യയിലേക്ക് പോവാന്‍ തീരുമാനിച്ചു . പറഞ്ഞുറപ്പിച്ച പോലെ പാസ് പോര്‍ട്ട് ഫാദര്‍ വര്‍ഗീസിനെ ഏല്‍പ്പിച്ചു. പോകേണ്ട ദിവസമായപ്പോഴേക്കും കൂട്ടുകാരി പിന്മാറി. ഫാദറിനൊപ്പം സ്വപ്ന ഹൈദരാബാദിലേക്ക് പറന്നു.

എയര്‍പോര്‍ട്ടില്‍ തങ്ങളെ സ്വീകരിക്കാന്‍ ഫാദര്‍ വര്‍ഗീസിന്റെ സുഹൃത്തായ ഒരു സ്ത്രിയും വന്നിരുന്നു. ഒളിച്ചോടി വന്ന തന്നെ എന്തു ചെയ്യണമെന്നായി അവര്‍ തമ്മിലെ ചര്‍ച്ച തന്റെ ഒളിച്ചോട്ടം ഗള്‍ഫിലാകെ പുകിലായെന്ന് പാതിരി പറഞ്ഞു. പതുക്കെ അയാളുടെ സമീപനത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി ഗള്‍ഫില്‍ വെച്ച് കണ്ട ആളല്ലാതായി മാറി.ഗള്‍ഫിലുണ്ടായ ഗുലുമാലുകള്‍ ഒതുക്കാന്‍ കാശ് വേണം, പഠിക്കാന്‍ പണം വേണം, വീട്ടുകാരോട് നല്ലൊരു തുക ചോദിക്ക് എന്നൊക്കെ അയാള്‍ പറയാന്‍ തുടങ്ങി.

' അയാള്‍ എന്നെ മിസ് യൂസ് ചെയ്തില്ല, അതിന് അയാള്‍ക്ക് അവസരം കിട്ടിയില്ല. പക്ഷേ അയാള്‍ മെന്റലി ടോര്‍ച്ചര്‍ ചെയ്തു. എന്റെ നിസഹായാവസ്ഥയെ അയാള്‍ മിസ് യൂസ് ചെയ്യുകയായിരുന്നു. ഞാനൊരു വലിയ കുഴിയിലാണ് വീണത്. തിരിച്ചു വീട്ടിലേക്ക് പോകേണ്ടി വരുമോ? ചെന്നാലവിടുത്തെ അവസ്ഥ എന്താവും? എന്നൊക്കെയുള്ള ഭയങ്ങള്‍ എന്നെ വേട്ടയാടി. ആകെ അപ് സെറ്റായ ഞാന്‍ ഫാദറുമായി വഴക്കിട്ടു. കരഞ്ഞു.. ബഹളം കൂട്ടി, ടെന്‍ഷന്‍ കൂടി . എനിക്ക് സമനില തെറ്റുന്ന പോലെയായി.

ഒടുവില്‍ ഞാന്‍ തന്നെ തീരുമാനത്തിലെത്തി. ചേട്ടന്റെ മെയില്‍ ഐഡി യിലേക്ക് ഞാന്‍ മെയിലയച്ചു ഞാന്‍ ഇന്ത്യയിലെ ഹൈദരബാദിലുണ്ടെന്നും എന്നെ രക്ഷിക്കണമെന്നും ചേട്ടനോടാവശ്യപ്പെട്ടു. ഫാദര്‍ വര്‍ഗീസിന്റെ ഫോണിലേക്ക് ഡാഡി നേരിട്ട് വിളിച്ച് സംസാരിച്ചു. ഇരുപത്തി നാല് മണിക്കുറിനുള്ളില്‍ ഡാഡിയും മമ്മിയും കൂടി ഇന്ത്യയിലെത്തി. എന്നെയും കൂട്ടി തിരുവനന്തപുരത്തേക്ക് വന്നു. രണ്ടാഴ്ചത്തേക്ക് അപ്പച്ചിയുടെ വീട്ടില്‍ നിര്‍ത്തി അവര്‍ യു എ ഇ യിലേക്ക് മടങ്ങി ' ചതിയുടെ പത്മവ്യൂഹത്തിലെ 24ാം പേജിലെ വെളിപ്പെടുത്തലുകളാണിത്. ഇതോടെയാണ് ഈ ചതിയന്‍ ഫാദര്‍ ആരാണെന്ന അന്വേഷണം സോഷ്യല്‍ മീഡിയ തുടങ്ങിയിരിക്കുന്നത്.

തന്നെ കടത്തിക്കൊണ്ട് വന്ന് പെണ്‍വാണിഭ സംഘത്തിന് വില്‍ക്കാനായിരുന്നോ വര്‍ഗീസിന്റെ പദ്ധതിയെന്ന് താന്‍ സംശയിക്കുന്നതായാണ് സ്വപ്ന ആത്മകഥയില്‍ എഴുതിയിട്ടുള്ളത്. വീട്ടുകാര്‍ക്ക് പോലും വേണ്ടാത്ത പെണ്ണായതു കൊണ്ട് അന്വേഷണം അയാളിലേക്ക് ഒരിക്കലും എത്തില്ല എന്ന് അയാള്‍ കരുതിയിട്ടുണ്ടാവുമെന്നാണ് സ്വപ്ന അയാളെക്കുറിച്ച് പറയുന്നത്. തന്നെ തട്ടിക്കൊണ്ടു വന്ന ഫാദര്‍ വര്‍ഗീസ് എവിടുത്തുകാരനാണെന്നോ, ഏത് സഭയില്‍ പെട്ട വൈദികനാണെന്നോ എന്ന് ഒന്നും സ്വപ്ന ആത്മകഥയില്‍ വെളിപ്പെടുത്തിയിട്ടിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (2 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (3 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (3 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (4 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (6 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (7 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (7 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (7 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (8 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (8 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends