Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് നാല് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മന്ത്രവാദി അറസ്റ്റില്‍

16 OCTOBER 2022 09:35 PM IST
മലയാളി വാര്‍ത്ത

രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് നാല് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മന്ത്രവാദി അറസ്റ്റില്‍. മന്ത്രവാദത്തിലൂടെ കാന്‍സര്‍ രോഗം ഭേദമാക്കാമെന് വിശ്വസിപ്പിച്ചാണ് നാല് ലക്ഷം രൂപ തട്ടിയെടുത്തത്. കോന്നി മഞ്ഞക്കടമ്ബ് മാടത്തെത്ത് വീട്ടില്‍ താമസിക്കുന്ന ബാലന്‍(53) ആണ് കോന്നി പൊലീസിന്റെ പിടിയിലായത്.

ഐരവണ്‍ സ്വദേശിനിയെയാണ് ദുര്‍മന്ത്രവാദത്തിന്റെ പേര് പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് പ്രതിയുടെ വീട്ടില്‍ വച്ച് രോഗം ഭേദമാക്കാന്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് പൂജകള്‍ നടത്തിയത്. തുടര്‍ന്ന് ഇയാള്‍ നാല് ലക്ഷം രൂപ പരാതിക്കാരില്‍ നിന്നും കൈപ്പറ്റുകയായിരുന്നു.

മാസങ്ങള്‍ കഴിഞ്ഞിട്ടും അസുഖം ഭേദമാകാത്തതിനാല്‍ ഇവര്‍ പണം തിരികെ ചോദിച്ചപ്പോള്‍ മന്ത്രവാദം നടത്തി ശരീരം തളര്‍ത്തിക്കളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുടെ പരാതി പ്രകാരം കോന്നി പൊലീസ് വീട്ടിലെത്തി വിശദമായ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

വിശ്വാസവഞ്ചനയ്ക്കും, ഉദ്ദിഷ്ട കാര്യം സാധിച്ചുകൊടുക്കാമെന്ന് വിശ്വസിപ്പിച്ച ശേഷമുള്ള ആഭിചാരക്രിയ നടത്തി പറ്റിച്ചതിനുമാണ് കേസെടുത്തത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ ഐപിഎസിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് കോന്നി ഡിവൈഎസ്പി കെ ബൈജു കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളുടെ വീട്ടില്‍ നിന്നും പൂജകള്‍ നടത്താനുപയോഗിച്ച സാധനങ്ങള്‍ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (2 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (3 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (3 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (4 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (6 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (7 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (7 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (7 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (8 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (8 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends