കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍, കൊച്ചി സര്‍വകലാശാലകളോട് പ്രൊഫസര്‍ തസ്തികയിലെത്തി പത്തുവര്‍ഷം കഴിഞ്ഞ അധ്യാപകരുടെ പട്ടിക ഉടന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍....താത്കാലിക വി.സി.യെ നിയമിച്ചേക്കും

കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍, കൊച്ചി സര്‍വകലാശാലകളോട് പ്രൊഫസര്‍ തസ്തികയിലെത്തി പത്തുവര്‍ഷം കഴിഞ്ഞ അധ്യാപകരുടെ പട്ടിക ഉടന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍....
വൈസ് ചാന്‍സലറുടെ ഒഴിവു വരുമ്പോള്‍ സാധാരണ തൊട്ടടുത്ത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കാണ് ചുമതല നല്‍കുക. ഇതില്‍നിന്ന് വ്യത്യസ്തമായി അതേ സര്‍വകലാശാലയിലെ മുതിര്‍ന്ന പ്രൊഫസര്‍ക്ക് താത്കാലിക ചുമതല നല്‍കുകയെന്ന ലക്ഷ്യ ംവെച്ചാണ് പട്ടിക തയ്യാറാക്കാനായി ആവശ്യപ്പെട്ടിട്ടുള്ളത്.
കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ കാലാവധി 24-ന് അവസാനിക്കും. ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയെങ്കിലും അതിലേക്ക് സര്‍വകലാശാലാ പ്രതിനിധിയെ നല്‍കാത്തതിനാല്‍ പുതിയ വി.സി. നിയമനത്തിന്റെ നടപടികള്‍ കാര്യമായി മുന്നോട്ടുപോയില്ല.
സമയബന്ധിതമായി നിയമനം സാധ്യമാകില്ലെന്ന് കണ്ടാണ് പ്രൊഫസര്‍ക്ക് താത്കാലിക ചുമതല നല്‍കാനൊരുങ്ങുന്നത്. മുന്‍കാലങ്ങളില്‍ സര്‍ക്കാരുമായി ഗവര്‍ണര്‍ കൂടിയാലോചിക്കാറുണ്ടായിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഗവര്‍ണര്‍ സ്വന്തംനിലയിലായിരിക്കും താത്കാലിക വി.സി.യെ നിയമിക്കുകയെന്നാണ് സൂചനകള്‍. യു.ജി.സി. നിയമപ്രകാരം വി.സി.യായി നിയമിക്കപ്പെടണെങ്കില്‍ പത്തുവര്‍ഷത്തെ പ്രൊഫസര്‍ സേവനം അത്യാവശ്യമാണ്.
വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കുന്നതിന് ക്വാറം തികയ്ക്കാനായി സെനറ്റ് അംഗങ്ങളെ നിയമിക്കുന്നതിന്റെ സാധ്യത ഗവര്‍ണര്‍ പരിശോധിക്കുന്നു. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ അസ്വാരസ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 11 അംഗങ്ങളെ ഗവര്‍ണര്‍തന്നെ നാമനിര്‍ദേശം ചെയ്‌തേക്കുമെന്ന് സൂചനകള്‍.
https://www.facebook.com/Malayalivartha

























