പോരാട്ടം ഇന്ന്.... കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.... രാവിലെ പത്തുമണി മുതല്‍ നാലുമണി വരെയാണ് പോളിങ്... . വോട്ടെടുപ്പിന് രഹസ്യബാലറ്റാണ് ഉപയോഗിക്കുക, വോട്ടെണ്ണല്‍ 19 ന്

പോരാട്ടം ഇന്ന്.... കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.... രാവിലെ പത്തുമണി മുതല്‍ നാലുമണി വരെയാണ് പോളിങ്... . വോട്ടെടുപ്പിന് രഹസ്യബാലറ്റാണ് ഉപയോഗിക്കുക, വോട്ടെണ്ണല്‍ 19 ന് നടക്കും.
24 കൊല്ലത്തിനിടെ ഇതാദ്യമായാണ് ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്ക് എത്താന്‍ പോകുന്നത്. 9,000-ല്‍ അധികംവരുന്ന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പി.സി.സി.) പ്രതിനിധികളാണ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക. ഡല്‍ഹിയിലെ എ.ഐ.സി.സി. ആസ്ഥാനത്തും രാജ്യമെമ്പാടുമുള്ള അറുപത്തിയഞ്ചിലധികം വരുന്ന വിവിധ പോളിങ് ബൂത്തുകളിലും വോട്ട് രേഖപ്പെടുത്താം.
കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആറാംതവണയാണ് അധ്യക്ഷപദത്തിലേക്ക് മത്സരം നടക്കുന്നത്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും എ.ഐ.സി.സി. ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തും.
ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ വോട്ട് രേഖപ്പെടുത്തുമെന്നാണ് വിവരം. ബല്ലാരിയിലെ സംഗനാക്കല്ലിലെ കേന്ദ്രത്തിലാകും രാഹുല്‍ വോട്ട് ചെയ്യുക.
ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പരിവേഷത്തോടെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മത്സരം. ഇദ്ദേഹത്തിനാണ് വിജയസാധ്യത ഏറെ കല്‍പിക്കപ്പെടുന്നതും. ആദ്യം പരിഗണിക്കപ്പെട്ടിരുന്ന പേര് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോതിന്റെ ആയിരുന്നു. എന്നാല്‍ രാജസ്ഥാനിലെ വിമതകലാപത്തിന് പിന്നാലെ അദ്ദേഹം മത്സരരംഗത്തുനിന്ന് പിന്മാറി.
അതേസമം വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള ബാലറ്റുകള്‍ ഒക്ടോബര്‍ 18-ന് ഡല്‍ഹിയിലെത്തിക്കും. 19-നാണ് വോട്ടെണ്ണല്‍ നടക്കുക.
https://www.facebook.com/Malayalivartha

























