നരബലി, കെ എസ് ആർ ടി സി മുതൽ പ്രാദേശിക ടൂറിസം വരെ രക്ഷപെടാൻ ഒരു വഴി; നാട്ടുകാർ രക്ഷപെട്ടു തുടങ്ങി
നരബലി കൊണ്ട് ഇലന്തൂരിലെ നാട്ടുകാർ രക്ഷപ്പട്ടു എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ. നരബലി നടന്ന ഭഗവല്‍ സിങ്ങിന്റെ വീട് കാണാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകളെത്താൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ദിവസവും നരബലി നടന്ന വീട്ടിലേക്ക് വഴി ചോദിച്ച് ആളുകൾ എത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. സന്ദർശക പ്രവാഹത്തെ തുടർന്ന് പ്രതികളുടെ വീട്ടിലേക്ക് പ്രത്യേക 'ഓട്ടോ സർവീസും' ഉണ്ട്. 'നരബലി ഭവന സന്ദർശനം 50 രൂപ' എന്നെഴുതിയ സ്റ്റിക്കർ പതിച്ച 'ആദ്യശ്രീ തംബുരു' എന്ന ഓട്ടോറിക്ഷയാണ് ഇപ്പോൾ താരം.
ഗിരീഷ് എന്ന ഓട്ടോ ഡ്രൈവറാണ് തന്റെ വാഹനത്തിന് മുന്നിൽ സ്റ്റിക്കർ പതിച്ചത്. ഞായറാഴ്ച്ചയായതിനാൽ എത്തുന്ന സന്ദർശകരുടെ എണ്ണവും കൂടി. ഞായറാഴ്ച്ച മാത്രം തനിക്ക് 1200 രൂപയുടെ ഓട്ടം കിട്ടിയെന്നാണ് ഗിരീഷ് പറയുന്നത്.
വാർത്ത വന്നതിനെ തുടർന്ന് അതിൽ വരുന്ന കമെന്റുകൾ അതിലേറെ രസകരം തന്നെയാണ്. നഷ്ടത്തിൽ ഓടുന്ന കെ എസ് ആർ ടി സി ഈ വഴി ടിക്കറ്റ് ₹ 30/- വച്ച് സർവീസ് നടത്തിയാൽ ലാഭകരം ആവുമെന്നും ഇത് പ്രാദേശിക ടൂറിസത്തിനു മുതൽ കൂട്ടാണെന്നും.
പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടും ഭഗവല്‍സിങ്ങിന്റെ വീട് കാണാനുളള ആളുകളുടെ കൗതുകം അടങ്ങുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ വീടിന് അടുത്തെത്തുന്നവരെ കാത്ത് ഐസ്ക്രീം കച്ചവടവും ലോട്ടറി വിൽപനയും പൊടിപൊടിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha