ചാർജിങ്ങിനിടെ മൊബൈൽ നിന്ന് തീ പടർന്നു; വീടിന്റെ ഒന്നാംനില കത്തി നശിച്ചു; സംഭവം തിരുവനന്തപുരം കുടപ്പനക്കുന്നിൽ
പേരൂര്‍ക്കടയ്ക്ക് സമീപം കുടപ്പനക്കുന്നില്‍ വീടിന്റെ ഒന്നാം നിലയില്‍ തീപ്പിടിത്തം. കുടപ്പനക്കുന്ന് കൃഷിഭവന് എതിരെയുള്ള ജയമോഹനന്റെ വീട്ടിലാണ് സംഭവം. വീടിന്റെ ഒന്നാംനില കത്തി നശിച്ചു
ചാര്‍ജ് ചെയ്യാനായി കട്ടിലിലെ മെത്തയില്‍ വെച്ചിരുന്ന മൊബൈല്‍ അമിതമായി ചൂടായി മെത്തയ്ക്ക് തീപിടിച്ചതാകാം അപകടകാരണമെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. മുറിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചു. ജയമോഹനും വീട്ടുകാരും താഴത്തെ നിലയിലായിരുന്നു.
എ.സി. ഉള്‍പ്പെടെ മുറിക്കകത്ത് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, വൈദ്യുതത്തകരാര്‍ കണ്ടെത്താനായില്ല. മുകള്‍നിലയിലെ മുറിക്കകത്തെ പുക കണ്ട് അയല്‍വീട്ടുകാരാണ് വിവരമറിയിച്ചത്. ചെങ്കല്‍ച്ചൂളയില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
https://www.facebook.com/Malayalivartha