റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍... രാജ്യത്താകെ ഏകീകൃതറേഷന്‍ കാര്‍ഡ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍... രാജ്യത്താകെ ഏകീകൃതറേഷന്‍ കാര്‍ഡ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ജനങ്ങള്‍ക്ക് റേഷന്‍ ലഭ്യമാക്കുന്നത് കേന്ദ്രമായതിനാല്‍ കാര്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് എതിര്‍ക്കാനായി സംസ്ഥാനങ്ങള്‍ക്ക് കഴിയില്ല.
നിലവില്‍ ഓരോ സംസ്ഥാനവും വ്യത്യസ്ത മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പലതരത്തിലുള്ള കാര്‍ഡുകള്‍ നല്‍കുന്നത്. ഇവയ്ക്ക് ഏകീകൃത സ്വഭാവം കൈവന്നേക്കും.
സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചശേഷമായിരിക്കും തീരുമാനം. അതേസമയം, ആനുകൂല്യങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം ഉണ്ടാകും.ആധാര്‍ ബന്ധിപ്പിക്കല്‍ പശ്ചിമ ബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ 90 ശതമാനത്തിലേറെ പൂര്‍ത്തിയായി കഴിഞ്ഞു.
കേരളത്തില്‍ എല്ലാ റേഷന്‍കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പ്രഖ്യാപനം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടത്തും.
"
https://www.facebook.com/Malayalivartha