Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബലിയും ഹോമവും പൊടിപൊടിക്കുന്നു ; നെട്ടോട്ടമോടി പോലീസും; തങ്കമണിയിലും ആഭിചാര കർമമെന്ന് ആരോപണം

17 OCTOBER 2022 08:04 AM IST
മലയാളി വാര്‍ത്ത

ഇലന്തൂർ നരബലി വാർത്ത പുറത്തു വന്നതിനു  പിന്നാലെ കേരളത്തിൽ അങ്ങോളം ഇങ്ങോളം ബലിയും ചാത്തൻസേവയും എല്ലാം പരാതിയായി വരുകയാണ്. ഇപ്പോൾ ഒടുവിൽ ഇടുക്കി തങ്കമണിക്ക് സമീപമുള്ള യൂദാഗിരിയില്‍ ആഭിചാര കര്‍മങ്ങള്‍ നടത്തുന്നെന്ന ആരോപണമാണ് പുറത്തു വന്നിരിക്കുന്നത്.

യൂദാഗിരി പറത്താനത്ത് റോബിനെതിരേ നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു പോലീസ് പരിശോധന. ഇയാളുടെ വീട്ടില്‍ ബലിത്തറകളും, മൃഗബലിക്കുള്ള കത്തികളും വാളും പാത്രങ്ങളും ഹോമകുണ്ഡവും കണ്ടെത്തി.

പോലീസ് എത്തുന്നതറിഞ്ഞ്, മന്ത്രവാദത്തിന് ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ ഇവിടെനിന്ന് മാറ്റിയെന്ന് നാട്ടുകാര്‍ ആരോപിച്ചു.റോബിന്റെ പറമ്പില്‍നിന്ന് തലയറുത്ത കോഴികളുടെ അവശിഷ്ടങ്ങളും കിട്ടി.

നാട്ടുകാര്‍ നേരത്തേ തന്നെ റോബിന്റെ വീട്ടില്‍ മന്ത്രവാദവും മൃഗബലിയും നടക്കുന്നെന്നുകാട്ടി പരാതി നൽകിയിരുന്നു . എന്നാൽ പോലീസ് ഇത് കാര്യമായി എടുത്തില്ല. ഇലന്തൂരിലെ നരബലിയോടെ വീണ്ടും ഇത് വാർത്തയായി തുടർന്നാണ് പരിശോധനയ്ക്ക് തങ്കമണി പോലീസ് എത്തിയത്.

റോബിനും കുടുംബവും 14 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തങ്കമണിക്ക് സമീപം യൂദാഗിരിയില്‍ (ഉണ്ണിസിറ്റി) താമസമാക്കുന്നത്. ഇവരെ ക്രൈസ്തവസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. വന്ന നാൾ മുതല്‍ മന്ത്രവാദവും മൃഗബലിയും നടത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. കോഴി, ആട്, മുയല്‍ തുടങ്ങിയവയെയാണ് ബലി നല്‍കിയിരുന്നത്. ചൊവ്വാ, വെള്ളി ദിവസങ്ങളില്‍ ആളുകള്‍ കുടുംബസമേതം ഇവിടെ എത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

ഇവർക്ക് അയല്‍ക്കാരും പ്രദേശവാസികളുമായി സഹകരണം കുറവാണു. ഇടയ്ക്കു അപരിചിതരായ പെണ്‍കുട്ടികളെ ഇവിടെ താമസിപ്പിച്ചിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. മത്സ്യ, മാംസ വിപണനകേന്ദ്രങ്ങളില്‍നിന്നു മാലിന്യങ്ങള്‍ ഇവിടെ കൊണ്ടുവന്നിട്ടിരുന്നു. നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പഞ്ചായത്താണ് ഇത് നിര്‍ത്തിച്ചത്.

മുമ്പ് വീട്ടില്‍ വിവിധ പൂജകള്‍ നടത്തിയിരുന്നെന്നും, പോലീസ് നിര്‍ദേശപ്രകാരം അതെല്ലാം നിര്‍ത്തിയെന്നുമാണ് റോബിന്റെ വാദം . റോബിന്‍ അടുത്ത ദിവസം തങ്കമണി സ്റ്റേഷനില്‍ ഹാജരാകണമെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (2 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (3 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (3 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (4 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (6 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (7 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (7 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (7 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (8 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (8 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends