Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സങ്കടം അടക്കാനാവാതെ.... ടൂറിസ്റ്റ് ബസ് പിന്നിലിടിച്ച് കെ.എസ്.ആര്‍.ടി.സി. ലോഫ്ളോര്‍ ബസിന്റെ ചില്ലു തകര്‍ന്നു.. ബസില്‍ നിന്നു തെറിച്ച് റോഡിലേക്കു വീണ് യുവതിയ്ക്ക് ദാരുണാന്ത്യം

17 OCTOBER 2022 09:32 AM IST
മലയാളി വാര്‍ത്ത

ടൂറിസ്റ്റ് ബസ് പിന്നിലിടിച്ച് കെ.എസ്.ആര്‍.ടി.സി. ലോഫ്ളോര്‍ ബസിന്റെ ചില്ലു തകര്‍ന്നു.. ബസില്‍ നിന്നു തെറിച്ച് റോഡിലേക്കു വീണ് യുവതിയ്ക്ക് ദാരുണാന്ത്യം.

മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കോരത്ത് കണ്ടന്‍ ഷാഫിയുടെ ഭാര്യ സലീന (38) യാണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 5.30-ന് ദേശീയപാതയില്‍ അങ്കമാലി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനു മുന്നിലായിരുന്നു അപകടം നടന്നത്.

സലീനയോടൊപ്പം ബസില്‍ സഞ്ചരിച്ചിരുന്ന സഹോദരി അസ്മാബി (45), അസ്മാബിയുടെ ഭര്‍ത്താവ് അബ്ദുല്‍ റഷീദ് (53), മകന്‍ ഹിലാല്‍ (8), ബസിലെ യാത്രക്കാരിയായിരുന്ന നൂറനാട് വിളയില്‍ പുത്തന്‍വീട്ടില്‍ ടീനാമോള്‍ ഫിലിപ്പ് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്ക് സാരമുള്ളതല്ല. സലീന മൂന്നുമാസം മുമ്പ് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഷാഫിയുടെ അടുത്തേക്ക് പോയിരുന്നു. ഉംറ നിര്‍വഹിച്ച് മടങ്ങി വന്നതാണ്. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി നാട്ടിലേക്ക് പോകാനാണ് കെ.എസ്.ആര്‍.ടി.സി. ലോഫ്ളോര്‍ ബസില്‍ കയറിയത്.

 

സലീനയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയതാണ് സഹോദരിയും കുടുംബവും. വിമാനത്താവളത്തില്‍ നിന്ന് അങ്കമാലിയിലെത്തിയ ലോഫ്ളോര്‍ ബസ് സ്റ്റാന്‍ഡില്‍ കയറുന്നതിനായി തിരിച്ചു. ആലുവ റോഡില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് സ്റ്റാന്‍ഡിലേക്ക് കയറുകയായിരുന്ന ലോഫ്ളോര്‍ ബസിന്റെ പിന്‍ഭാഗത്ത് ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.


ടൂറിസ്റ്റ് ബസ് കര്‍ണാടകയില്‍നിന്നു വന്നതാണ്. സലീന ഇരുന്ന പിന്‍സീറ്റിന്റെ വശത്താണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോഫ്ളോര്‍ ബസിന്റെ ചില്ലുതകര്‍ന്ന് സലീന ബസില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണു. റോഡില്‍ തലയടിച്ചാണ് ജീവന്‍ നഷ്ടമായത്.
രണ്ടു മക്കളുണ്ട്. അങ്കമാലി താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
അതേസമയം ഭര്‍ത്താവിന്റെ അടുക്കലില്‍ നിന്ന് നാട്ടിലേക്കെത്തിയ സലീനയുടെ വേര്‍പാട് ഉറ്റവരെയും ബന്ധുക്കളേയും കണ്ണീരിലാഴ്ത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (2 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (3 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (3 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (4 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (6 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (7 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (7 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (7 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (8 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (8 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends