ഓർഡർ ചെയ്ത ചിക്കൻ ഫ്രൈ കിട്ടാൻ വൈകി, പത്തനംതിട്ടയിൽ ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചയാൾ പിടിയിൽ
പത്തനംതിട്ടയിൽ ഓർഡർ ചെയ്ത ചിക്കൻ ഫ്രൈ നൽകാൻ വൈകിയെന്ന് ആരോപിച്ച് ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചയാൾ പിടിയിൽ. സംഭവത്തിൽ റാന്നി സ്വദേശിയായ ജിതിൻ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട നഗരത്തിലെ ഹോട്ടൽ ജീവനക്കാർക്കാണ് ഇയാളുടെ മർദ്ദനത്തിൽ പരിക്കേറ്റത്.
ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയടക്കം നാല് പേർക്ക് പരിക്കേറ്റത്. ഓർഡർ ചെയ്ത ചിക്കൻ ഫ്രൈ നൽകാൻ വൈകിയെന്ന് ആരോപിച്ച് ജിതൻ ഹോട്ടൽ ജീവനക്കാരെ മർദിക്കുകയായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് നടപടി തുടരുകയാണ്.
അതുപോലെ തട്ടുകടയില്‍ നിന്ന് ബീഫ് ഫ്രൈ പാഴ്സല്‍ വാങ്ങിയെത്തിയ യുവാവിനെ ആക്രമിച്ച് സംഘം ഫ്രൈ തട്ടിയെടുത്ത സംഭവം കഴിഞ്ഞ മാസം ആലപ്പുഴയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണത്തില്‍ കാര്‍ത്തികപ്പള്ളി പുതുക്കണ്ടം എരുമപ്പുറത്ത് കിഴക്കതില്‍ വിഷ്ണുന് (26) പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha