നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട.... ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി പിടിയില്‍
നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട.... ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി പിടിയില്‍. മലദ്വാരത്തിലൊളിപ്പിച്ചു കടത്താനായി ശ്രമിച്ച 22 ലക്ഷം രൂപയുടെ സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടിയത്.
ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി നിയാസാണ് രണ്ട് കാപ്സൂളുകളുടെ രൂപത്തിലാക്കി സ്വര്‍ണം ഒളിപ്പിച്ചത്. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ ഇയാളെ പിടികൂടുകയായിരുന്നു.
അതേസമയം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ച പരിശോധനയ്ക്കിടെ 1.75 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് ഇക്കുറി പിടിച്ചെടുത്തത്. ഗള്‍ഫില്‍ നിന്നുമെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നുമാണ് 1.75 കോടി രൂപയോളം വില വരുന്ന സ്വര്‍ണം പിടികൂടിയത്.
എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നുമെത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് മിക്ദാദ്, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബൈയില്‍ നിന്നുമെത്തിയ മലപ്പുറം നിലമ്പൂര്‍ സ്വദേശി ജലാലുദീന്‍, ഇത്തിഹാദ് വിമാനത്തില്‍ അബൂദബിയില്‍ നിന്നും വന്ന തൃശൂര്‍ സ്വദേശി അനസ് എന്നിവരില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്.
മൂന്ന് യാത്രക്കാരില്‍ നിന്നായി 3.700 കിലോ സ്വര്‍ണമാണ് കണ്ടെത്തിയത്. വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചും മലദ്വാരത്തിലൊളിപ്പിച്ച നിലയിലുമാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha