വിഴിഞ്ഞം തുറമുഖനിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന റോഡ് ഉപരോധ സമരം തുടങ്ങി; തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്കുള്ള വഴിയായ ചാക്ക ബൈപാസിന്റെ താഴെയും മുകളിലുമുള്ള റോഡ് പൂര്‍ണമായും ഉപരോധിച്ചു, തിരുവനന്തപുരത്ത് ആറ് കേന്ദ്രങ്ങളിലായി വള്ളങ്ങള്‍ അടക്കം റോഡിലിറക്കിയാണ് സമരം , വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 11 മണിക്ക് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും

വിഴിഞ്ഞം തുറമുഖനിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന റോഡ് ഉപരോധ സമരം തുടങ്ങി; തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്കുള്ള വഴിയായ ചാക്ക ബൈപാസിന്റെ താഴെയും മുകളിലുമുള്ള റോഡ് പൂര്‍ണമായും ഉപരോധിച്ചു, തിരുവനന്തപുരത്ത് ആറ് കേന്ദ്രങ്ങളിലായി വള്ളങ്ങള്‍ അടക്കം റോഡിലിറക്കിയാണ് സമരം , വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 11 മണിക്ക് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും.
ഇവിടെ പോലീസ് വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു. ആറ്റിങ്ങല്‍, പൂവാര്‍, വിഴിഞ്ഞം, ചാക്ക, സ്റ്റേഷന്‍കടവ്, ഉച്ചക്കട എന്നീ കേന്ദ്രങ്ങളിലാണ് റോഡ് ഉപരോധിച്ച് സമരം നടക്കുന്നത്. കഴിഞ്ഞ 85 ദിവസമായി സമരം തുടര്‍ന്നിട്ടും മത്സ്യത്തൊഴിലാളികളോട് നിഷേധാത്മക സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ക്യാമ്പുകളില്‍ കഴിയുന്ന ആളുകളെ പുനരധിവസിപ്പാന്‍ 5500 രൂപ സര്‍ക്കാര്‍ ഏകപക്ഷീയമായാണ് പ്രഖ്യാപിച്ചത്.
ഇത് മതിയായ തുകയല്ലെന്ന പരാതി അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഇവരെ ശാശ്വതമായി പുനരധിവസിപ്പിക്കാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ് ഉപരോധത്തിന് കളക്ടര്‍ രണ്ടിടങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചും റോഡ് ഉപരോധം തുടരുന്നു .
"
https://www.facebook.com/Malayalivartha



























