Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തെ പൊളിക്കുക എന്നത് സംഘപരിവാറിന്റെ ദീര്‍ഘകാലത്തെ ആഗ്രഹമാണ്; കേരളത്തെ പൊളിക്കുകയെന്നാല്‍ കേരളത്തെ സര്‍ക്കാരിനെ പൊളിക്കുകയെന്നല്ല; കേരളം ഉയര്‍ത്തുന്ന മത നിരപേക്ഷ ആശയത്തെ പൊളിക്കുകയെന്നതാണ്; അതിന് വിഭജനത്തിന്റെ രാഷ്ട്രീയം എല്ലാക്കാലത്തും സംഘപരിവാര്‍ ശ്രമിച്ചിരുന്നു; വിമർശനവുമായി പി എ മുഹമ്മദ് റിയാസ്

17 OCTOBER 2022 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

കേരളത്തെ പൊളിക്കുക എന്നത് സംഘപരിവാറിന്റെ ദീര്‍ഘകാലത്തെ ആഗ്രഹമാണ്. കേരളത്തെ പൊളിക്കുകയെന്നാല്‍ കേരളത്തെ സര്‍ക്കാരിനെ പൊളിക്കുകയെന്നല്ല. കേരളം ഉയര്‍ത്തുന്ന മത നിരപേക്ഷ ആശയത്തെ പൊളിക്കുകയെന്നതാണ്. അതിന് വിഭജനത്തിന്റെ രാഷ്ട്രീയം എല്ലാക്കാലത്തും സംഘപരിവാര്‍ ശ്രമിച്ചിരുന്നു. കർശന വിമർശനവുമായി പി എ മുഹമ്മദ് റിയാസ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

കേരളത്തെ പൊളിക്കുക എന്നത് സംഘപരിവാറിന്റെ ദീര്‍ഘകാലത്തെ ആഗ്രഹമാണ്. കേരളത്തെ പൊളിക്കുകയെന്നാല്‍ കേരളത്തെ സര്‍ക്കാരിനെ പൊളിക്കുകയെന്നല്ല. കേരളം ഉയര്‍ത്തുന്ന മത നിരപേക്ഷ ആശയത്തെ പൊളിക്കുകയെന്നതാണ്. അതിന് വിഭജനത്തിന്റെ രാഷ്ട്രീയം എല്ലാക്കാലത്തും സംഘപരിവാര്‍ ശ്രമിച്ചിരുന്നു.

 

സംഘപരിവാര്‍ ആഗ്രഹിക്കുന്ന പ്രവര്‍ത്തനമാണ് കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയിലൂടെ വന്നിട്ടുള്ളത്. യഥാര്‍ഥത്തില്‍ കേരളം മലയാളിയുടെ മാതൃഭൂമിയാണ്. മഹാനായ ഇഎംഎസ് വിശേഷിപ്പിച്ചത് പോലെ ഐക്യകേരളം രൂപപ്പെട്ടത് വിഭജനത്തിനെതിരേയുള്ള ഉജ്ജ്വലമായ പോരാട്ടത്തിലൂടെയാണ്. അത്തരത്തിൽ എത്ര എത്ര പോരാട്ടങ്ങള്‍. ജാതികോമരങ്ങളുടെ പല നീചപ്രവര്‍ത്തികള്‍ക്കെതിരേ ജാതിയതക്കെതിരേ കേരളത്തിലെ ജനങ്ങള്‍ ഒന്നായി നിന്നു.

ഹൈന്ദവനും ക്രൈസ്തവനും മുസല്‍മാനെയും ഭിന്നിപ്പിക്കാന്‍ കേരളത്തില്‍ നടക്കുന്നില്ല. മറ്റുപല വിഭജനത്തിന്റെയും രാഷ്ട്രീയത്തിന്റെയും ശ്രമങ്ങള്‍ കേരളത്തില്‍ നടത്തി അതും ഏശാതെപോയി. അങ്ങനെയുള്ളൊരു ഘട്ടത്തില്‍ കേരളം ആകെ വിഭജന രാഷ്ട്രീയത്തെ എങ്ങനെ പ്രതിരോധിക്കാം എന്നുള്ളതിന് മാതൃകയായി നിലകൊള്ളുമ്പോഴാണ് പുതിയ വിഭജനത്തിന്റെ രാഷ്ട്രീയവും കൊണ്ട് കെപിസിസി പ്രസിഡന്റ് തന്നെ രംഗത്തെത്തിയത്.

അത് അദ്ദേഹത്തിന് പറ്റിയ അബദ്ധമായോ അല്ലെങ്കില്‍ അദ്ദേഹം എന്തോതോന്നി പറഞ്ഞതോആയി കണക്കാക്കേണ്ടതില്ല. എങ്ങനെ ജനങ്ങളെ വിഭജിക്കാം വിഭജനത്തിലൂടെ മാത്രമേ കേരളത്തിലേക്ക് പ്രവേശിക്കാനാവൂ എന്നുള്ള സംഘപരിവാറിന്‍റെ ആശയത്തെയാണ് അദ്ദേഹം പിന്തുണച്ചിട്ടുള്ളത്. ജനങ്ങള്‍ തെക്കെന്നും വടക്കെന്നും പറഞ്ഞോ ജനങ്ങളെ മുസല്‍മാനെന്നും ഹൈന്ദവനെന്നും ക്രൈസ്തവനെന്നും പറഞ്ഞോ ജനങ്ങളെ ജാതിയുടെ പേരിലോ അല്ലെങ്കില്‍ മറ്റേത് വര്‍ണ്ണത്തിന്‍റെ നിറങ്ങളുടെ വംശീയതയുടെ പേരിലോ വിഭജിക്കാന്‍ ആകാത്ത കേരളത്തിലെ ജനങ്ങളെ വിഭജിക്കാനുള്ള വിത്തുപാകുന്ന പ്രസ്താവനയാണ് അദ്ദേഹത്തിന്‍റെ വായില്‍ നിന്ന് പുറത്തേക്ക് വന്നിട്ടുള്ളത്.

യഥാര്‍ഥത്തില്‍ സംഘപരിവാറിന്‍റെ രാഷ്ട്രീയം വളരെ ഭംഗിയായിട്ടാണ് കെപിസിസി പ്രസിഡന്റ് അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ പ്രയോഗിച്ചിട്ടുള്ളത്. അത് നിസ്സാരമായി കാണേണ്ട കാര്യമല്ല. ഇന്ന് ഇന്ത്യയില്‍ അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത് സംഘപരിവാറാണെങ്കില്‍ കേരളത്തില്‍ സംഘപരിവാറിനുവേണ്ടി അത് വളരെ ഭംഗിയായി നിര്‍വഹിക്കാന്‍വേണ്ടി തയ്യാറാവുന്നു ഞാന്‍ എന്ന് സുധാകരന്‍ വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (5 minutes ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (14 minutes ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (28 minutes ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (57 minutes ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (1 hour ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (1 hour ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (2 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (2 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (3 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends