Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വപ്‌നയുടെ കൊടും വെട്ട്. ശിവശങ്കറിന് വീണ്ടും സസ്‌പെന്‍ഷന്‍ അടുത്തത് പിണറായി..

17 OCTOBER 2022 07:44 PM IST
മലയാളി വാര്‍ത്ത

More Stories...

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....

തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

ശിവശങ്കര്‍ ആത്മകഥ എഴുതി പുറത്തിറക്കിയപ്പോള്‍ സ്വപ്‌ന പറഞ്ഞൊരു കാര്യമുണ്ട്. ഞാന്‍ ആത്മകഥയെഴുതിയാല്‍ അത് പലര്‍ക്കും വിനയാകും എന്ന്. അത് അച്ചട്ടായിരിക്കുകയാണ്. ശിവശങ്കര്‍ രണ്ടാമതും സസ്‌പെന്‍ഷനിലാകാനുള്ള സാധ്യത തെളിഞ്ഞു വരികയാണ്. സ്വപ്‌നയുടെ ആത്മകഥ പലരും വായിച്ച് വരുന്നതേ ഉള്ളൂ.. അതിലെ വെളിപ്പെടുത്തലുകള്‍ പലതും പലരെയും തെറിപ്പിക്കാന്‍ കെല്‍പ്പുള്ളതാണ്. എന്തിനേറെ പറയുന്നു പിണറായി വിജയന്റെ മുഖ്യമന്ത്രി കസേരയ്ക്കു പോലും ഭീഷണിയാകുന്ന വെളിപ്പെടുത്തലുകള്‍ അതിലുണ്ട്. കേസ് പരിഗണിക്കുന്നത് ബംഗ്ലൂരുവിലേയ്ക്ക് മാറ്റി സ്വതന്ത്രമായ അന്വേഷണം നടന്നാല്‍ പിണറായിയുടെ കസേര തെറിക്കാന്‍ ചതിയുടെ പത്മവ്യൂഹത്തിലെ വെളിപ്പെടുത്തലുകള്‍ തന്നെ ധാരാളം. എന്തായാലും ശിവശങ്കറിനു ശേഷം അടുത്ത ഊഴം പിണറായി വിജയനാണ് എന്ന കാര്യത്തില്‍ സംശയമില്ല.

സ്‌നപ്‌നയുടെ വെളിപ്പെടുത്തലുകള്‍ കൂടതല്‍ വിനയാവുക ശിവശങ്കറിന് തന്നെയാണ്. വിവാഹിതനായ ശിവശങ്കര്‍ സ്വപ്നയെ താലി കെട്ടിയത് ആള്‍ ഇന്ത്യ സര്‍വീസ് റൂള്‍ 19 പ്രകാരം ഗുരുതര തെറ്റാണ്. മാത്രമല്ല ഔദ്യോഗിക യാത്രകളില്‍ സ്വപ്ന സുരേഷിനെ കൂടെ കൂട്ടിയതും ചട്ട ലംഘനമാണ്. ഇതോടെ സംഭവം മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തുകയാണ് കോണ്‍ഗ്രസ്.

ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതിയും എത്തിക്കഴിഞ്ഞു. പരാതി നല്‍കിയിരിക്കുന്നത് കോണ്‍ഗ്രസ് നേതാവ് വീണ നായരാണ്. സ്വപ്ന സുരേഷിന്റെ പുസ്തകത്തില്‍ എം.ശിവശങ്കര്‍ ചെന്നൈയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് തന്നെ താലി ചാര്‍ത്തി എന്ന് വെളിപ്പെടുത്തുന്നുണ്ട്. ഇതോടൊപ്പം ഔദ്യോഗിക യാത്രകള്‍ ദുരുപയോഗിപ്പെടുത്തി നിരവധി യാത്രകളില്‍ സ്വപ്ന സുരേഷിനെ കൂടെ കൂട്ടി എന്നും പുസ്തകത്തില്‍ പറയുന്നു.

ഐഎഎസ് മാന്വല്‍ ചട്ടം 19 പ്രകാരം വിവാഹിതനായ ഒരു ഉദ്യോഗസ്ഥന്‍ സര്‍വിസില്‍ തുടരുന്ന കാലം മറ്റൊരു വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ലെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 493,494 വകുപ്പുകള്‍ പ്രകാരവും ഇത് കുറ്റകരമാണ്. ഔദ്യോഗിക യാത്രകള്‍ വ്യക്തി താല്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതും കുറ്റകരമാണെന്നും വീണയുടെ പരാതിയില്‍ പറയുന്നു.

വീണ നായര്‍ സമര്‍പ്പിച്ച പരാതി ഇങ്ങനെയാണ്

ബഹുമാനപ്പെട്ട മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, നിലവിലെ സ്‌പോര്‍ട്‌സ് യുവജന കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കര്‍ തന്നെ താലി ചാര്‍ത്തി എന്ന് സ്വപ്ന സുരേഷ് തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയത് അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടു കാണുമല്ലോ. ' ചതിയുടെ പത്മവ്യൂഹം ' എന്ന സ്വപ്ന സുരേഷിന്റെ പുസ്തകത്തില്‍ എം ശിവശങ്കര്‍ ചെന്നൈയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് തന്നെ താലി ചാര്‍ത്തി എന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തുന്നുണ്ട്. ഇതോടൊപ്പം ഔദ്യോഗിക യാത്രകള്‍ ദുരുപയോഗിപ്പെടുത്തി നിരവധി യാത്രകളില്‍ സ്വപ്ന സുരേഷിനെ കൂടെ കൂട്ടി എന്നും പുസ്തകത്തില്‍ വെളിപ്പെടുത്തുണ്ട്. ഐ എ എസ് മാന്വലിലെ റൂള്‍ 19 പ്രകാരം വിവാഹിതനായ ഒരു ഉദ്യോഗസ്ഥന്‍ സര്‍വിസില്‍ തുടരുന്ന കാലം മറ്റൊരു വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ല. ഇതോടൊപ്പം ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 493,494 വകുപ്പുകള്‍ പ്രകാരവും ഇത് കുറ്റകരമാണ്.

ഔദ്യോഗിക യാത്രകള്‍ വ്യകതി താല്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതും കുറ്റകരമാണ്.ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, നിലവിലെ സ്‌പോര്‍ട്‌സ് യുവജന കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് അന്വേഷണം നടത്താന്‍ അങ്ങ് നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (3 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (13 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (19 minutes ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (25 minutes ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (34 minutes ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (48 minutes ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (1 hour ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (2 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (2 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (2 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (2 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (3 hours ago)

Malayali Vartha Recommends