സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനായി യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് .... ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച അനുകൂല സാഹചര്യവും ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരും സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിക്കാനുള്ള നീക്കവും യോഗം വിലയിരുത്തും, എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ നടപടി ചര്‍ച്ചയാകും

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനായി യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് .... ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച അനുകൂല സാഹചര്യവും ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരും സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിക്കാനുള്ള നീക്കവും യോഗം വിലയിരുത്തും, എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ നടപടി ചര്‍ച്ചയാകും.
ഭാവി രാഷ്ട്രീയ പരിപാടികള്‍ക്കും രൂപം നല്‍കും. വിഴിഞ്ഞം, എന്‍ഡോസള്‍ഫാന്‍ സമരങ്ങളില്‍ സ്വീകരിക്കേണ്ട തുടര്‍ സമീപനവും ചര്‍ച്ചയായേക്കും.എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ യുവതി നല്‍കിയ ബലാല്‍സംഗ കേസില്‍ തെളിവെടുപ്പ് തുടരുകയാണ്.
പെരുമ്പാവൂരുള്ള എംഎല്‍എയുടെ വീട്ടില്‍ ഇന്ന് തെളിവെടുക്കാന്‍ സാധ്യത. വീട്ടില്‍ വെച്ചും എല്‍ദോസ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ ദിവസങ്ങളില്‍ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോര്‍ട്ട്, യുവതി താമസിക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. നവമാധ്യമങ്ങള്‍ വഴി എല്‍ദോസ് പീഡിപ്പിക്കുകയാണെന്നും, പരാതി ആദ്യം അന്വേഷിച്ച കോവളം എസ്.എച്ച്.ഒ. പണം വാങ്ങി പരാതി പിന്‍വലിക്കാനായി നിര്‍ബന്ധിച്ചുവെന്നും കാണിച്ച് രണ്ടു പുതിയ പരാതികള്‍ യുവതി നല്‍കി. ഈ രണ്ടു പരാതികളും ബലാല്‍സംഗ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
ഒളിവില്‍ കഴിയുന്ന എല്‍ദോസിനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്. എംഎല്‍എ പണം നല്‍കിയ നവമാധ്യമങ്ങള്‍ വഴി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് യുവതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. യുവതിയെ കൈയേററം ചെയ്തതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എല്‍ദോസിനെതിരെ കോവളം പൊലീസ് കേസെടുത്തത് ഈ മാസം 11നാണ്. അടുത്ത ദിവസമാണ് ബലാല്‍സംഗ കുറ്റം ചുമത്തുന്നത്. പതിനൊന്നു മുതല്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ ഒളിവിലാണ്. ഇതിനിടെയാണ് യുവതിയുടെ പുതിയ പരാതി.
എല്‍ദോസിനുവേണ്ടിയുള്ള അന്വേഷണം നടത്തുന്നതിനൊടൊപ്പം തെളിവുകളും ശേഖരിക്കുകയാണ് പൊലീസ് .എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മറ്റെന്നാളാണ് പരിഗണിക്കുന്നത്.
"
https://www.facebook.com/Malayalivartha























