മുന്‍സിപ്പാലിറ്റികളില്‍ ചെങ്കൊടി വീണ്ടും… പല കോര്‍പറേഷനുകളിലും എല്‍ഡിഎഫ് മുന്നില്‍... തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനു മുന്നേറ്റം

കേരളം കാത്തിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിധിയറിയാനുള്ള വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ പത്തു മിനിറ്റിനുള്ളില്‍ തന്നെ ഫലസൂചനകള്‍ ലഭിച്ചു തുടങ്ങും. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലായാണു വോട്ടെണ്ണല്‍ നടക്കുന്നത്.
പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും ഒന്നു മുതല്‍ ക്രമത്തിലുള്ള വാര്‍ഡുകളിലെ വോട്ടാണ് എണ്ണുന്നത്. ഉച്ചയോടെ മുഴുവന്‍ ഫലവും അറിയാന്‍ കഴിയുമെന്നാണു സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. വിജയികളെ അപ്പപ്പോള്‍ അറിയിക്കാന്‍ ട്രെന്‍ഡ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് കോര്‍പ്പറേഷനില്‍ വോട്ടെണ്ണല്‍ വൈകുന്നു. സുരക്ഷ പരിശോധന വൈകിയതിനാലാണ് വോട്ടണ്ണല്‍ വൈകിക്കുന്നത്. പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ ഒരു സീറ്റില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ യുഡിഎഫ് ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ആദ്യ ഫലസൂചനകള്‍ അനുകൂലം. ബിജെപി വളരെയധികം പ്രതീക്ഷ വയ്ക്കുന്ന കോര്‍പ്പറേഷനാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha