ആദ്യ ഫലം മാറിമറിയുന്നു... സൂചനകള്‍ യുഡിഎഫിന് അനുകൂലം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. കോര്‍പ്പറേഷനിലെ ആദ്യ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ യുഡിഎഫിന് അനുകൂലം. ആദ്യത്തെ രണ്ടുു വാര്‍ഡിലും യുഡിഎഫ് ലീഡ് ചെയ്യുന്നു. പശ്ചിമ കൊച്ചിയില്‍ ആദ്യം ജയം യുഡിഎഫ് നേടി. യുഡിഎഫ് സ്ഥാനാര്‍ഥി മിനി 33 വോട്ടിനാണ് ജയിച്ചത്. കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ യുഡിഎഫ് ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു. കോഴിക്കോട്, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലായാണു വോട്ടെണ്ണല്‍ നടക്കുന്നത്.
ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. തുടര്‍ന്ന് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും ഒന്നു മുതല്‍ ക്രമത്തിലുള്ള വാര്‍ഡുകളിലെ വോട്ടാണ് എണ്ണുന്നത്. ഓരോ വാര്‍ഡിലെയും വോട്ട് എണ്ണിത്തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ വിജയിയെ അറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha