കേരളത്തിനായി തിളങ്ങി സച്ചിന്‍ ബേബിയും സഞ്ജു സാംസണും ... സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റില്‍ കേരളം ജമ്മു കശ്മീരിനെ 62 റണ്ണിന് തോല്‍പ്പിച്ചു..

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റില്‍ കേരളം ജമ്മു കശ്മീരിനെ 62 റണ്ണിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം നാലിന് 184 റണ്ണെടുത്തു. മറുപടിക്കെത്തിയ ജമ്മു കശ്മീര്‍ 19 ഓവറില്‍ 122 റണ്ണിന് പുറത്തായി.
ഗ്രൂപ്പ് സിയില്‍ മൂന്നാംസ്ഥാനത്താണ് കേരളം. സച്ചിന്‍ ബേബിയും (32 പന്തില്‍ 62) സഞ്ജു സാംസണും (56 പന്തില്‍ 61) കേരളത്തിനായി തിളങ്ങി. സച്ചിന്‍ ബേബിയുടെ ഇന്നിങ്സില്‍ മൂന്ന് സിക്സറും ഏഴ് ഫോറും ഉള്‍പ്പെട്ടു. സഞ്ജു ഒരു സിക്സും രണ്ട് ഫോറും പായിച്ചു. രോഹന്‍ കുന്നുമ്മലും (20 പന്തില്‍ 29), അബ്ദുള്‍ ബാസിതും (11 പന്തില്‍ 24) മികച്ച സ്‌കോറൊരുക്കാന്‍ സഹായിച്ചു.
മറുപടിക്കെത്തിയ ജമ്മു കശ്മീരിനെ മൂന്നുവീതം വിക്കറ്റുമായി കെ എം ആസിഫും ബേസില്‍ തമ്പിയും തകര്‍ത്തു. വൈശാഖ് ചന്ദ്രന്‍ രണ്ട് വിക്കറ്റെടുത്തു. അടുത്തമത്സരം നാളെ മേഘാലയുമായാണ് .
"
https://www.facebook.com/Malayalivartha



























