ആന്ധ്രാപ്രദേശില്‍ വൻ സ്വർണവേട്ട; 11 കോടി രൂപ വിലമതിക്കുന്ന പണവും സ്വര്‍ണവും പിടിച്ചെടുത്ത് കസ്റ്റംസ്; പിടിച്ചെടുത്തതിൽ 13.189 കിലോഗ്രാം സ്വർണം ;വ്യാപക പരിശോധനയുമായി കസ്റ്റംസ്

ആന്ധ്രാപ്രദേശില്‍ വൻ സ്വർണവേട്ട. വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ 11 കോടി രൂപ വിലമതിക്കുന്ന പണവും സ്വര്‍ണവും പിടിച്ചെടുത്ത് കസ്റ്റംസ്. ആന്ധ്രാപ്രദേശില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ വ്യാപകമായ പരിശോധനയിലാണ് ഇവ പിടികൂടിയത്. 13.189 കിലോഗ്രാം സ്വര്‍ണവും 4.24 കോടി രൂപയുടെ അനധികൃത പണവുമാണ് പിടികൂടിയത്.
അതേസമയം രഹസ്യ വിവരത്തെ തുടർന്ന് ഏലൂര്‍, കാക്കിനട, നെല്ലൂര്‍ സുല്ലൂര്‍പേട്ട, ചിലക്കലൂരിപ്പേട്ട, വിജയവാഡ എന്നിവിടങ്ങളിലായിരുന്നു കസ്റ്റംസ് പരിശോധന നടത്തിയത്. 100 ഓളം ഉദ്യോഗസ്ഥര്‍ 20 സംഘങ്ങളായാണ് പരിശോധനയില്‍ പങ്കുചേര്‍ന്നത്.
ഇതിന്റെ ഭാഗമായി വിജയവാഡ വഴി കടന്നുപോകുന്ന ബസുകളിലും, ട്രെയിനുകളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. തുടർന്ന്, പരിശോധനയില്‍ ചെന്നൈയില്‍ നിന്ന് സുല്ലൂര്‍പേട്ടയിലേക്ക് വരികയായിരുന്ന ഒരാളില്‍ നിന്നാണ് അഞ്ച് കിലോ സ്വര്‍ണം പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം
https://www.facebook.com/Malayalivartha



























