Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

വിശദമായ വാദം കേൾക്കേണ്ട ഹർജിയാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് സുപ്രീംകോടതി; കേസ് നവംബറിൽ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത്; അടുത്ത മാസം 8 ന് ഇപ്പോൾ കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് വിരമിക്കും; പിണറായിയുടെ ഭാവി ഇനി പുതിയ ജസ്റ്റിസുമാരുടെ കൈകളിൽ; ലാവ്‌ലിൻ കേസ് മാറി മറിയുന്നു .

21 OCTOBER 2022 12:59 PM IST
മലയാളി വാര്‍ത്ത

ലാവ്‌ലിൻ കേസിൽകഴിഞ്ഞ ദിവസം വീണ്ടും സുപ്രീം കോടതി മാറ്റിയിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയവുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐയാണ് ഹർജി നൽകിയിത്. വിശദമായ വാദം കേൾക്കേണ്ട ഹർജിയാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് നിരീക്ഷിച്ചത്.

അതുകൊണ്ടാണ് ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി വച്ചിരിക്കുന്നത് . എന്നാൽ അതിലേറെ ശ്രദ്ധേയമായ കാര്യം ഇനി ഈ കേസ് പരിഗണിക്കുന്നത് പുതിയ ബെഞ്ചാണ് എന്നതാണ് . സുപ്രീംകോടതിയുടെ പരിഗണനയിൽ ഇപ്പോഴുള്ളത് രണ്ടെണ്ണമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ കുറ്റവിമുക്തരാക്കിയതിന് എതിരായ സി.ബി.ഐയുടെ അപ്പീലും വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ട മൂന്ന് പ്രതികളുടെ ഹർജിയുമാണ് ഉള്ളത്. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അടുത്ത മാസം 8 ന് വിരമിക്കുകയാണ്.

ഇനി പുതിയ ബെഞ്ചിനെ പുതിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിശ്ചയിക്കുവനാണ് പോകുന്നത് .ലാവലിൻ കേസിൽ ഹ്രസ്വമായ വാദം കേൾക്കലേ ആവശ്യമുള്ളുവെന്ന വാദം ഉയർന്നിരുന്നു. എന്നാൽ ഇത് അംഗീകരിക്കപ്പെട്ടില്ല. ഊർജ്ജവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസിന് വേണ്ടി ഹാജരായ മുതിർന്ന അഡ്വക്കേറ്റ് രഞ്ജിത് കുമാറും, അഡ്വക്കേറ്റ് എം.എൽ. ജിഷ്ണുവുമാണ് ഈ വാദം ഉന്നയിച്ചത്.

എന്നാൽ ഹ്രസ്വമായ വാദം കേൾക്കലേ ആവശ്യമുള്ളുവെന്ന വാദം ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല. കേസിൽ അനുകൂലമായോ പ്രതികൂലമായോ വിധിയുണ്ടാകാനുള്ള സാധ്യതയുണ്ട്.പക്ഷേ വിശദമായ വാദം കേൾക്കൽ ആവശ്യമാണെന്നും അദ്ദേഹംപറഞ്ഞു.ഇന്നലെ വിശദ വാദം കേൾക്കൽ നടക്കില്ലെന്ന് ഉറപ്പായതിനാൽ, സി.ബി.ഐക്ക് വേണ്ടി മുതിർന്ന അഡ്വക്കേറ്റുമാരും ഹാജരായിരുന്നില്ല. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ കസ്തൂരിരംഗ അയ്യർക്ക് വേണ്ടി മുതിർന്ന വക്കീൽ ആർ. ബസന്തും കെ.ജി. രാജശേഖരന് വേണ്ടി രാകേന്ദ് ബസന്തുമാണ് ഹാജരായത് .

അതേസമയം 33ആം തവണയാണ് സുപ്രീം കോടതിഈ കേസ് മാറ്റിവയ്ക്കുന്നത്. ലാവ്‌ലിൻ കേസിൽ നിന്നും പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ ഹർജി നൽകിയിരുന്നു. 3 ഹർജികൾ പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ജസ്റ്റിസ് യുയു ലളിത് നേരത്തെ പറഞ്ഞത് കഴിഞ്ഞ മാസം ഹർജികൾ പരിഗണിക്കുമെന്നായിരുന്നു.

പക്ഷേ അദ്ദേഹം ഭരണഘടനാ ബെഞ്ചിലായിരുന്നതിനാൽ കഴിഞ്ഞ മാസവും ഹർജികൾ പരിഗണിക്കാൻ സാധിച്ചിരുന്നില്ല . അപ്പോഴാണ് ഒക്ടോബറിലേക്ക് ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചത്. ലാവ്‌ലിൻ കേസിൽ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെതിരെ 2017 ലായിരുന്നു സിബിഐ പിണറായി വിജയനെതിരെ കോടതിയിലേക്ക് പോയത്. ഈ കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. പിന്നീട് നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്.

ലാവലിൻ കേസ് തുടർച്ചയായി മറ്റിവയ്ക്കുന്നിൽ ദുരൂഹത ആരോപിച്ച് ബെന്നി ബഹ്നാൻ എം.പി രംഗത്തുവന്നതോടെയാണ് സുപ്രീം കോടതിയിൽ അനക്കം തുടങ്ങിയത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടി. പി. നന്ദകുമാറിൻറെ വക്കീൽ എം. കെ. അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കിയിട്ടുണ്ട്. പക്ഷേ ഇപ്പോഴും ഹർജി പരിണിക്കാൻ കോടതിക്ക് സാധിച്ചില്ല.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൃത്യമായ തെളിവുണ്ടെന്നും, അഴിമതിക്കുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്നുമാണ് കേസിൽ സി.ബി.ഐയുടെ വാദം. മുഖ്യമന്ത്രി പിണാറായി വിജയന്‍, മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീം കോടതിയിൽ എത്തിയത്.

നേരത്തെ കേസ് പരിഗണിച്ച കോടതി കെ. ജി. രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളിൽ നോട്ടീസ് അയച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (20 minutes ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (50 minutes ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (57 minutes ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (1 hour ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (1 hour ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (1 hour ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (1 hour ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (1 hour ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (2 hours ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (2 hours ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (2 hours ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (3 hours ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (3 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (3 hours ago)

Malayali Vartha Recommends