സബ് കളക്ടറെ 'തെമ്മാടി' എന്ന് വിളിച്ച് എം എം മണി; പ്രതിഷേധവുമായി ഐഎഎസ് അസോസിയേഷൻ

ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയ്ക്കെതിരെ അധിക്ഷേപ പ്രസംഗവുമായി ഉടുമ്പൻചോല എംഎൽഎ എംഎം മണി. ദേവികുളം സബ് കളക്ടർ തെമ്മാടിയാണെന്നായിരുന്നു എംഎൽഎയുടെ അധിക്ഷേപം. ഈ പരാമർശത്തിൽ പ്രതിഷേധിച്ച് കേരള ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തി.
സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ദേവികുളം ആർഡിഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎം മണി.’മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം അങ്ങാടി പ്രസംഗമാണെന്ന് പറഞ്ഞ സബ് കളക്ടര്‍ തെമ്മാടിയാണ്. ഇത് യുപി അല്ല കേരളമാണ്. യുപിയിൽ ദളിതർ ഉൾപ്പെടെയുളള സ്ത്രീകളെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കുകയാണ്. അവിടുന്ന് വന്ന സബ് കളക്ടർ ഭൂവിഷയങ്ങളിൽ ഇവിടുത്തെ ജനങ്ങളെ വിഷമത്തിലാക്കുന്നു. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ജനങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങും,’ എംഎം മണി പറഞ്ഞു.
https://www.facebook.com/Malayalivartha



























