Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഗവർണ്ണറുടെ മുന്നറിയിപ്പ് രാഷ്ട്രീയ പ്രേരിതമാണ്; ഇല്ലാത്ത അധികാരം പറഞ്ഞ് വിരട്ടുന്ന ഗവർണ്ണറുടെ നീക്കം തുറന്ന് കാണിക്കണം; മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവർണ്ണറുടെ മുന്നറിയിപ്പിനെതിരെ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങി എൽ ഡി എഫ്

21 OCTOBER 2022 04:58 PM IST
മലയാളി വാര്‍ത്ത

സർക്കാരിനോട് പല വിഷയങ്ങളിൽ ഇടഞ്ഞു നിൽക്കുകയാണ് ഗവർണ്ണർ. സർക്കാർ പ്രതിനിധികൾ ഗവർണ്ണർക്കെതിരെ തുറന്നടിച്ചും വിമർശനമുയർത്തിയും രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോൾ ഇതാ ഗവർണക്കെതിരെ പരസ്യമായ നീക്കങ്ങൾക്ക് കോപ്പ് കൂട്ടുകയാണ് എൽ ഡി എഫ്. ഇന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഗവർണർക്കെതിരെ തീരുമാനമെടുത്തിരിക്കുന്നത്.

മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവർണ്ണറുടെ മുന്നറിയിപ്പിനെതിരെ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് എൽ ഡി എഫ് . ഗവര്‍ണര്‍ പദവിയുടെ അന്തസ് കുറച്ചു കാണിക്കുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന ഗവർണ്ണറുടെ മുന്നറിയിപ്പ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പാർട്ടി കണ്ടെത്തിയിരിക്കുന്നത്.

ഇല്ലാത്ത അധികാരം പറഞ്ഞ് വിരട്ടുന്ന ഗവർണ്ണറുടെ നീക്കം തുറന്ന്കാണിക്കണമെന്നാണ് സെക്രട്ടറിയേറ്ര് യോഗത്തിൽ ഒരേ സ്വരത്തിൽ എല്ലാവരും പറഞ്ഞത്. ഉടൻ എൽ ഡി എഫ് യോഗം ചേർന്ന് സമരത്തിൻറെ തിയ്യതികളടക്കം തീരുമാനിക്കുവാനുള്ള നീക്കമാണ് നടക്കുന്നത്. എന്തായാലും ഗവർണർക്കെതിരെ പരസ്യമായ നീക്കം നടത്തിയിരിക്കുകയാണ് എൽ ഡി എഫ്. ഗവര്‍ണര്‍ പദവിയുടെ അന്തസ് കുറച്ചു കാണിക്കുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണര്‍ മുന്നറിയിപ്പു കൊടുത്തത് .

അന്തസ് കെടുത്താൻ നോക്കിയാൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരെ പിൻ വലിക്കാൻ പോലും താൻ മടിക്കില്ലെന്നും കർശനമുന്നറിയിപ്പ് ഗവർണർ കൊടുത്തിരിക്കുകയാണ്. ഗവർണർ പദവിക്ക് യാതൊരു രീതിയിലുള്ള വിലയും കൽപ്പിക്കാത്ത മന്ത്രിമാരെ കുടഞ്ഞ് എറിയുന്ന തരത്തിൽ ഒരു മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. മന്ത്രിമാരിൽ സ്ഥാനത്തു നിന്നും ഇളക്കാൻ പോലും താൻ മടിക്കില്ല എന്നാണ് ഗവർണർ മുന്നറിയിപ്പ് കൊടുത്തത്.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണർ ചൂണ്ടിക്കാണിക്കുന്നത് .
ഗവര്‍ണറുടെ പ്രസ്താവന രാജ്ഭവന്‍ പിആര്‍ഒയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ വലിയ രീതിയിലുള്ള വിമർശനമാണ് ഗവർണ്ണർക്കെതിരെ ഈ വിഷയത്തിൽ ഉയർന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (9 minutes ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (14 minutes ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (20 minutes ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (7 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (7 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (8 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (9 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (9 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (9 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (10 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (10 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (11 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (11 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (11 hours ago)

Malayali Vartha Recommends