Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മെല്ലെ തോണ്ടിക്കളയാം എന്ന് വെച്ചാല്‍, ആ തോണ്ടലൊന്നും ഏശില്ല... ഗവര്‍ണര്‍ എന്ന പദവികൊണ്ട് പ്രവര്‍ത്തിച്ചു കൊള്ളണം; അതിനപ്പുറം ഒരിഞ്ച് കടക്കാമെന്ന് കരുതരുത്; ഈ നാട്ടില്‍ അന്തസ്സോടെ പറയാന്‍ കഴിയുന്ന കാര്യങ്ങള്‍ പറയാന്‍ കഴിയുന്നവര്‍ തന്നെയാണ് ഞങ്ങള്‍; അത്തരം പരിപ്പൊന്നും ഇവിടെ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി

24 OCTOBER 2022 08:01 PM IST
മലയാളി വാര്‍ത്ത

മെല്ലെ തോണ്ടിക്കളയാം എന്ന് വെച്ചാല്‍, ആ തോണ്ടലൊന്നും ഏശില്ല... ഗവര്‍ണര്‍ എന്ന പദവികൊണ്ട് പ്രവര്‍ത്തിച്ചു കൊള്ളണം; അതിനപ്പുറം ഒരിഞ്ച് കടക്കാമെന്ന് കരുതരുത്; ഈ നാട്ടില്‍ അന്തസ്സോടെ പറയാന്‍ കഴിയുന്ന കാര്യങ്ങള്‍ പറയാന്‍ കഴിയുന്നവര്‍ തന്നെയാണ് ഞങ്ങള്‍; അത്തരം പരിപ്പൊന്നും ഇവിടെ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അധികാരപരിധിക്ക് അപ്പുറം കടക്കാന്‍ ഗവര്‍ണര്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചേ ഗവര്‍ണര്‍ക്കും പ്രവര്‍ത്തിക്കാനാവൂ. മാധ്യമങ്ങളെ താന്‍ സിന്‍ഡിക്കറ്റ് എന്നുവിളിച്ചില്ലേ എന്നാണ് ചോദിക്കുന്നത്. അത്തരം പരിപ്പൊന്നും ഇവിടെ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങളെ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചില്ലേ എന്നത് എന്തോ വലിയ അപരാധമായിട്ടാണ് അദ്ദേഹം ചോദിച്ചത്. ആ കഥയിലേക്കൊന്നും ഞാന്‍ പോകുന്നില്ല. എന്നാല്‍ ആ പരിപ്പൊന്നും ഇവിടെ വേവില്ല. ആരോട് ഇറങ്ങിപ്പോകാന്‍ ആര് പറഞ്ഞു എന്നാണ്. ആരെയാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. ഈ നാട്ടില്‍ അന്തസ്സോടെ പറയാന്‍ കഴിയുന്ന കാര്യങ്ങള്‍ പറയാന്‍ കഴിയുന്നവര്‍ തന്നെയാണ് ഞങ്ങള്‍. ആരോടും അപമര്യാദയായി പെരുമാറുന്നില്ല, അതിന്റെ ആവശ്യമില്ല. അത് മനസ്സിലാക്കണം. മെല്ലെ തോണ്ടിക്കളയാം എന്ന് വെച്ചാല്‍, ആ തോണ്ടലൊന്നും ഏശില്ല.

എന്താണ് നിങ്ങള്‍ മനസ്സിലാക്കുന്നത്. ഗവര്‍ണര്‍ എന്ന സ്ഥാനത്തിരിക്കുന്നതിന്റെ ഭാഗമായി നിങ്ങള്‍ക്കുള്ള അധികാരങ്ങളും പദവികളുമുണ്ട്. അത് വെച്ചു കൊണ്ട് പ്രവര്‍ത്തിച്ചു കൊള്ളണം. അതിനപ്പുറം ഒരിഞ്ച് കടക്കാമെന്ന് കരുതരുത്. ഭരണഘടന നല്‍കിയിട്ടുള്ള അധികാരങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ എന്താണ് നിങ്ങളെ ഉപദേശിക്കുന്നത് അതനുസരിച്ച് കാര്യങ്ങള്‍ ചെയ്യുക എന്നതാണ് അത്. നിങ്ങള്‍ക്ക് വ്യക്തിപരമായി ഒരു കാര്യവും ചെയ്യാനാവില്ല. അത്തരത്തില്‍ ഒന്നുമായിട്ട് പുറപ്പെടുകയും വേണ്ട. അങ്ങനെ ഒരു പുറപ്പെടലും സമ്മതിക്കുന്ന ഒരു നാടല്ല കേരളം എന്ന് മനസ്സിലാക്കിക്കൊള്ളണം.

ഇവിടെ നിയമവ്യവസ്ഥയുണ്ട്. ജനാധിപത്യത്തിന്റേതായ രീതികളുണ്ട്. അതിന്റെ നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. കീഴ്‌വഴക്കങ്ങളുമുണ്ട്. അതെല്ലാം അനുസരിച്ച് മാത്രമേ കാര്യങ്ങള്‍ മുന്നോട്ടു പോകാന്‍ സാധിക്കു. അതെല്ലാം അനുസരിച്ച് മാത്രമേ ഗവര്‍ണര്‍ക്കും പ്രവര്‍ത്തിക്കാനാകൂ. നമ്മുടെ നാടിന്റെ വികസനത്തിന് തടയിടാന്‍ ആര് വന്നാലും, അത് എന്റെ സര്‍ക്കാര്‍ എന്ന് എല്‍ഡിഎഫ് സര്‍ക്കാരിനെ വിളിക്കുന്ന ഗവര്‍ണര്‍ ആയാല്‍ പോലും ഈ നാട് അംഗീകരിക്കില്ല. അത്തരം ശ്രമങ്ങളെ ശക്തമായി നേരിടും എന്നത് നമുക്ക് തെളിയിക്കേണ്ടതായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (2 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (3 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (3 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (3 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (3 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (3 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (4 hours ago)

Malayali Vartha Recommends