Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഗവര്‍ണറുടെ തോണ്ടല്‍ ഏശില്ല,ചട്ടവും കീഴ്‌വഴക്കവും ഗവര്‍ണര്‍ മറക്കരുത്..അടിക്കാൻ വടിയെടുത്ത് പിണറായി..കൂസാതെ ഗവർണർ

24 OCTOBER 2022 08:09 PM IST
മലയാളി വാര്‍ത്ത

കോടതിവിധിക്ക് പിന്നാലെ ഗവര്‍ണര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരപരിധി വിട്ട് ഒരിഞ്ച് കടക്കാമെന്ന് കരുതരുത്. ഗവര്‍ണറുടെ തോണ്ടല്‍ ഏശില്ല. ചട്ടവും കീഴ്‌വഴക്കവും ഗവര്‍ണര്‍ മറക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിച്ചു. വിസിമാര്‍ക്ക് തല്‍ക്കാലം തുടരാമെന്നാണ് ഹര്‍ജികള്‍ പരിഗണിച്ചതിന് പിന്നാലെ ഹൈക്കോടതി ഉത്തരവ്. ഗവർണറുടെ അന്തിമ ഉത്തരവ് വരും വരെ തൽസ്ഥിതി നിലനിൽക്കും. കാരണം കാണിക്കൽ നോട്ടീസോടെ രാജിയാവശ്യപ്പെട്ടുള്ള കത്ത് അസാധുവായെന്നും കോടതി വ്യക്തമാക്കി. അവധി ദിവസത്തെ പ്രത്യേക സിറ്റിംഗിലൂടെയാണ് വിസിമാരുടെ ഹര്‍ജികള്‍ കോടതി പരിഗണിച്ചത്.

ഗവർണർ നിയമസഭയെ അവഹേളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓർഡിനൻസുകൾ തിരിച്ചയക്കുന്നു. 11 ഓർഡിനൻസുകൾ ലാപ്‍സായി. നിയമസഭ പാസ്സാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടുന്നില്ല. ബില്ലുകൾ ഒപ്പിടാതെ ഇരിക്കുന്നത് സഭയോടുള്ള അവഹേളനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഗവർണറെ പരസ്യമായി പ്രതിഷേധം അറിയിക്കുകയാണ്. ഗവർണർ മന്ത്രിമാരെ കാബിനറ്റ് പദവിയോടെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ ശുപാർശ പ്രകാരമാണ്. കേന്ദ്രതലത്തിൽ ഇത് പ്രധാനമന്ത്രി ചെയ്യുന്നു, ജനങ്ങൾ തെരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തിൽ നിയമസഭയിൽ ഭൂരിപക്ഷമുള്ള കക്ഷിയാണ് അധികാരത്തിൽ വരിക. അതിലെ മന്ത്രിമാരെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്.

 

നിയമിക്കുന്നതും രാജി വയ്ക്കാൻ ആവശ്യപ്പെടുന്നതും മുഖ്യമന്ത്രിയാണ്, ഗവർണറല്ല. ഗവർണർക്ക് സ്വന്തം നിലയിൽ മന്ത്രിമാരെ പുറത്താക്കാനോ നിയമിക്കാനോ വിവേചനാധികാരം ഇല്ല. ട്വീറ്റ് വിവാദമായപ്പോൾ 'പ്രീതി' പിൻവലിച്ചാലും മന്ത്രിമാർക്ക് തത്‍സ്ഥാനത്ത് തുടരാം എന്ന് ഗവർണർ വ്യക്തമാക്കി. 'പ്രീതി' തത്വം എന്താണ് എന്നതിനെ കുറിച്ചുള്ള സാമാന്യ ധാരണ പോലും മറക്കുന്നു. സമൂഹത്തിന് മുന്നിൽ പരിഹാസ്യനാകരുത്. പലവഴിക്ക് കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. ഗവർണർ അതിന് കൂട്ട് നിൽക്കുന്നു. അത് ഔചിത്യമല്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 മന്ത്രിമാരെയും ജനപ്രതിനിധികളെയും അധിക്ഷേപിക്കുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് ചേർന്നതാണോ. എത്ര വട്ടം ആരെയെല്ലാം അദ്ദേഹം അധിക്ഷേപിച്ചു. മന്ത്രിമാരുടെ പൊതുവിജ്ഞാനം അളക്കാൻ ഗവർണർക്ക് ആരാണ് അധികാരം നൽകിയത്. തനിക്കെല്ലാം ആകാം എന്നാണോ ഗവർണർ കരുതുന്നത്. ഗവർണറെ വിമർശിച്ചാൽ ഭരണഘടനാ വിരുദ്ധം എന്നാണ് പറയുന്നത്.

 

തരം കിട്ടുമ്പോൾ എല്ലാം മന്ത്രിമാരെ അധിക്ഷേപിക്കുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് ചേർന്നത് ആണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാനത്ത് ഭരണത്തലവനാണ് ഗവർണർ. എന്റെ സർക്കാർ എന്ന് എല്ലായിടത്തും പറയുന്ന അദ്ദേഹം അവസരം കിട്ടുമ്പോഴെല്ലാം താൻ നേതൃത്വം നൽകുന്ന സർക്കാരിനെ ഇകഴ്ത്തി കാട്ടാനാണ് ശ്രമിക്കുന്നത്. ഇത് ജനാധിപത്യം നലനിൽക്കുന്ന സംസ്ഥാനമാണ്. ഇവിടെ പ്രതിഷേധം ഉയരും. ഗവർണർ അത് അഭിമുഖീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് മുകളിൽ അല്ല നോമിനേറ്റഡ് സ്ഥാനങ്ങൾ, അത് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (2 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (3 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (3 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (3 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (3 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (3 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (4 hours ago)

Malayali Vartha Recommends