Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഗവര്‍ണര്‍ക്ക് അടിക്കാന്‍ വടി കൊടുത്ത് കോടതി; ഒരുത്തനേം വിടില്ലെന്ന് ആരിഫ് ഖാന്‍;സിനിമയെ വെല്ലുന്ന രംഗങ്ങള്‍ വെല്ലുവിളിച്ച് പിണറായിയും

24 OCTOBER 2022 09:03 PM IST
മലയാളി വാര്‍ത്ത

ആത്മവിശ്വാസത്തോടെ ഗവര്‍ണറെ നേരിടാനിറങ്ങിയ സര്‍ക്കാര്‍ കരുതിയില്ല തങ്ങളുടെ നീക്കങ്ങള്‍ ഇത്രയും വലിയ ദുരന്തമായി തീരുമെന്ന്. വിസിമാരെ നിരത്തി നിര്‍ത്തി നിര്‍ത്തിപ്പൊരിച്ച കോടതി. അവസാനം ഗവര്‍ണര്‍ വിധിപറയട്ടെ എന്ന നിലപാടെടുത്ത് കാര്യങ്ങള്‍ ക്ലൈമാക്‌സാക്കി. അക്ഷരാര്‍ത്ഥത്തില്‍ സിനിമാക്കഥകളെ രംഗങ്ങളാണ് കോടതിയ്ക്ക് അകത്തും പുറത്തും അരങ്ങേറുന്നത്. പന്ത് കറങ്ങിത്തിരിഞ്ഞ് തന്റെ കോര്‍ട്ടില്‍ എത്തിയതോടെ ആഞ്ഞടിക്കാന്‍ തന്നെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദി ഖാന്റെ തീരുമാനം.

സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയില്‍ നിന്നും ഒരു തരിപോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീംകോടതി വിധി വ്യക്തമാണെന്നും ആര്‍ക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നുമാണ് വ്യക്തമാക്കുന്നത്. രാജിവെക്കാത്ത സാഹചര്യത്തില്‍ വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍ക്കഴിഞ്ഞു. എല്ലാം ഒരു സിനിമ പോലെ. ഡിജിറ്റല്‍, ശ്രീനാരായണ സര്‍വകലാശാല വിസിമാര്‍ക്കെതിരെയും നടപടി വരും എന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ താന്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന കാര്യവും എടുത്ത് പറഞ്ഞു.

'ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വി സിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നത് സുപ്രീം കോടതി വിധിയില്‍ വ്യക്തമാണ്. വിസിയെന്ന നിലയില്‍ അവര്‍ നന്നായി പ്രവര്‍ത്തിച്ചുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാല്‍ നിയമനം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് എന്നതാണ് പ്രശ്‌നം. ചാന്‍സലര്‍ എന്ന നിലയ്ക്ക് കോടതി വിധി ഉയര്‍ത്തിപ്പിടിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കെടിയു വിസി നിയമന പ്രക്രിയക്ക് എതിരാണ് സുപ്രീം കോടതി വിധി. സുപ്രീം കോടതി ആര്‍ക്കും ഇളവ് കൊടുത്തിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഒരു വിസിയെയും താന്‍ പുറത്താക്കുകയോ സ്വാഭാവിക നീതി നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമവിരുദ്ധമായി നിയമം നടത്തിയവര്‍ക്ക് പുറത്തേക്കുള്ള വഴി മാന്യമായ കാണിച്ചു കൊടുക്കുകയാണ് ചെയ്തതെന്നാണ് ഗവര്‍ണറുടെ വിശദീകരണം. ഇടത് മുന്നണിയാണ് വിസിമാരോട് രാജിവെക്കേണ്ടെന്ന് നിര്‍ദ്ദേശം നല്‍കിയത്. വിസിമാരോട് അനുകമ്പയുണ്ട്. പക്ഷേ കോടതി വിധി നടക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് രാജി ആവശ്യപ്പെട്ടത്. ഇപ്പോഴുള്ള വിസിമാര്‍ക്കും വിസി സ്ഥാനത്തേക്ക് ഇനിയും അപേക്ഷിക്കാം. യോഗ്യതയുണ്ടെങ്കില്‍ അവരെയും പരിഗണിക്കും. വിസി സ്ഥാനത്തേക്ക് അവര്‍ക്കും അങ്ങനെ വീണ്ടും വരാം. നോട്ടീസ് നല്‍കിയിട്ടും രാജി വെക്കാത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍, നവംബര്‍ 3 വരെ സമയം നല്‍കിയതായും അറിയിച്ചു.

കണ്ണൂര്‍ വിസിയുടെ പുനര്‍ നിയമന കാര്യത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. സര്‍ക്കാര്‍ സമര്‍ദം ചെലുത്തിയതോടെയാണ് വീണ്ടും നിയമനം നല്‍കേണ്ടി വന്നത്'. പുനര്‍ നിയമനത്തില്‍ വിദഗ്ധരോട് താന്‍ അലോചിക്കണമയിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കണ്ണൂര്‍ വിസി നിയമത്തിന് അനുകൂലമായി അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തെ ആയുധമാക്കിയ ഗവര്‍ണര്‍, തന്നെ തെറ്റി ധരിപ്പിച്ചുവെന്ന് തുറന്നടിച്ചു.

കാലടി വിസി നിയമനത്തില്‍ ഒറ്റ പേര് മാത്രം നല്‍കിയതിനെ താന്‍ എതിര്‍ത്തിരുന്നുവെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. എം ജി, കാലടി വിസിമാര്‍ അക്കാദമിക് പാണ്ഡിത്യമുള്ളവരാണ്. പക്ഷേ നിയമം അനുസരിക്കാതിരിക്കാന്‍ കഴിയില്ല. കേരള യൂണിവേഴ്‌സിറ്റിക്ക് നാല് മാസം മുമ്പ് തന്നെ കത്ത് അയച്ചിരുന്നു. എന്നാല്‍ അന്ന് അത് തടഞ്ഞു. ഗവര്‍ണറെന്ന നിലയില്‍ തന്റെ നോമിനിയായി സര്‍ക്കാരിന് താല്‍പര്യമുള്ളയാളെ നിര്‍ദേശിക്കാന്‍ ധനമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ എഴുതി നല്‍കാന്‍ തയ്യാറായില്ല.സര്‍ക്കാര്‍ എല്ലാം ദുരൂഹമായി ചെയ്യാനാണ് ശ്രമിച്ചത്. അനധികൃത നിയമനം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നടക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് അഭിമുഖ യോഗ്യത പോലുമില്ലെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. തനിക്കെതിരായ എല്‍ഡിഎഫ് സമരത്തെ ഗവര്‍ണര്‍ സ്വാഗതം ചെയ്തു. വേണമെങ്കില്‍ സമരക്കാര്‍ക്ക് ചായ കൊടുക്കാമെന്നാണ് ഗവര്‍ണര്‍ പരിഹസിച്ചത്.

അതേസമയം ഭീഷണിപ്പെടുത്തി കാര്യം നേടാമെന്ന സ്ഥിരം തന്ത്രമിറക്കി പിണറായി എത്തി, കോടതിവിധിക്ക് പിന്നാലെയാണ് ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്ന പിണറായിയുടെ പ്രതികരണം, അധികാരപരിധി വിട്ട് ഒരിഞ്ച് കടക്കാമെന്ന് കരുതരുത്. ഗവര്‍ണറുടെ തോണ്ടല്‍ ഏശില്ല. ചട്ടവും കീഴ്!വഴക്കവും ഗവര്‍ണര്‍ മറക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭീഷണി.

ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് പൂര്‍ണ പിന്തുണയറിയിച്ച് കേന്ദ്രമന്ത്രി രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ വെല്ലുവിളിക്കുന്നത് വഴി ഭരണഘടനാ മൂല്യങ്ങളേയും സുപ്രീംകോടതി വിധിയേയും അവഹേളിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയത് സുപ്രീംകോടതിയാണ്. വിധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ നിറവേറ്റുന്നത് ഭരണഘടനാപരമായ കര്‍ത്തവ്യമാണ്. അതിനെ ആര്‍എസ്എസ് അജന്‍ഡയാക്കി ചിത്രീകരിക്കുന്നത് രാജ്യത്തെ ഭരണഘടനയേയും പരമോന്നത കോടതിയേയും ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ കലാപ ആഹ്വാനം നടത്തുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ സമരങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാല്‍ ഭരണത്തലവന്‍ സംസ്ഥാനത്തിന്റെ ഭരണത്തിന്റെ അധിപനെതിര കലാപ ആഹ്വാനം നടത്തുന്നത് വിചിത്രമാണ്. ഭരണഘടനയുടെ അന്തസന്തയെ ബഹുമാനിക്കുന്നവര്‍ക്ക് ചേര്‍ന്ന സമീപനമല്ല കേരളത്തിലെ ഭരണകൂടം ചെയ്യുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (3 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (3 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (3 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (3 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (3 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (4 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (4 hours ago)

Malayali Vartha Recommends