Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കളം നിറഞ്ഞ് ഗവര്‍ണര്‍... ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഹൈക്കോടതിയില്‍ പോയ വൈസ് ചാന്‍സലര്‍മാര്‍ അടി ചോദിച്ചു വാങ്ങുകയായിരുന്നു; വിസിമാര്‍ തല്‍ക്കാലം രാജിവെക്കേണ്ടയെങ്കിലും ഗവര്‍ണറുടെ അന്തിമ ഉത്തരവ് വന്നാല്‍ പോക്കാ

25 OCTOBER 2022 08:30 AM IST
മലയാളി വാര്‍ത്ത

ഇന്നലത്തെ ഹൈക്കോടതി വിധി സര്‍ക്കാരും പാര്‍ട്ടിയും വിസിയുമെല്ലാം പലരീതിയില്‍ വ്യാഖ്യാനിക്കുകയാണ്. എന്നാല്‍ ഗവര്‍ണര്‍ക്ക് ശക്തി പകരുന്നതാണ് വിധി. രാജിവയ്ക്കാന്‍ പറഞ്ഞിട്ട് ആരും രാജിവച്ചില്ല. അതോടെ നോട്ടീസ് അയച്ച് നടപടിക്രമങ്ങള്‍ പാലിച്ച് പുറത്താക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഗവര്‍ണര്‍ക്ക് ശക്തി പകരുന്നത് കൂടിയായി ഹൈക്കോടതി വിധി.

നിയമപ്രകാരം മാത്രമേ വിസി മാര്‍ക്കെതിരെ നടപടി പാടുള്ളൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ല. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ ഉടന്‍ രാജിവെക്കണമെന്ന കത്ത് അസാധുവായി നിയമപ്രകാരം മാത്രമേ വിസി മാര്‍ക്കെതിരെ നടപടി പാടുള്ളൂ എന്നും കോടതിവ്യക്തമാക്കി.

ഇന്നലെ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പ്രകാരം ഗവര്‍ണര്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ വൈസ് ചാന്‍സലര്‍മാര്‍ക്ക് അവരുടെ സ്ഥാനങ്ങളില്‍ തുടരാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ഗവര്‍ണറുടെ അന്തിമ ഉത്തരവ് എന്താണെന്ന് എല്ലാവര്‍ക്കുമറിയാം.

സുപ്രീം കോടതി ഉത്തരവ് തങ്ങള്‍ക്ക് ബാധകമല്ല എന്നും ഹര്‍ജിക്കാര്‍ വാദിച്ചു. രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് ചാന്‍സലുടെ കത്ത് കിട്ടിയെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍വ്യക്തമാക്കി. തങ്ങളെ കേള്‍ക്കാന്‍ ചാന്‍സലര്‍ സമയം തന്നില്ല. വൈസ് ചാന്‍സലറെ നീക്കുന്നതിന് ചട്ടങ്ങളില്‍ കൃത്യമായ വ്യവസ്ഥ ഉണ്ട്. ആ വ്യവസ്ഥകളുടെ പരിധിയില്‍ വരുന്നതല്ല ചാന്‍സലറുടെ നടപടി.സാമ്പത്തിക ക്രമക്കേടോ, നടപടികളില്‍ വീഴ്ചയോ ഉണ്ടെങ്കില്‍ മാത്രമേ നീക്കാന്‍ സാധിക്കൂ.

അല്ലെങ്കില്‍ നോട്ടീസ് നല്‍കാന്‍ തയ്യാറാകണം. ഹര്‍ജി ഫയല്‍ ചെയ്ത ശേഷം ചാന്‍സലര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി അതു പുതിയ നീക്കം ആണ്. ചാന്‍സലറുടെ ഷോ കോസ് നോട്ടീസ് ആരുടെയോ ഉപദേശപ്രകാരമാണ്

അതേസമയം കേരളം ഉറ്റുനോക്കുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചത്. സുപ്രീം കോടതി വിധി ഈ കോടതിക്കും ബാധകം ആണ് എന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. പക്ഷെ ആ കേസ് ഇവിടെ ബാധകം ആണോ എന്ന് പരിശോധിക്കേണ്ടതുണ്ട് ആണെങ്കില്‍ പോലും ചാന്‍സലര്‍ ക്കു അധികാരം ഇല്ല എന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. കോടതിക്ക് മാത്രമേ നീക്കം ചെയ്യാന്‍ പറ്റൂ.

പദവിയിലുള്ളവര്‍ക്ക് യോഗ്യത ഇല്ല എങ്കില്‍ ചാന്‍സലര്‍ക്കു താന്‍ നടത്തിയ നിയമനം തെറ്റ് ആണ് എന്ന് പറയാന്‍ ആവില്ലേ എന്ന് കോടതി ചോദിച്ചു. പ്രഥമ ദൃഷ്ട്യാ ഒരാള്‍ക്ക് യോഗ്യത ഇല്ല എങ്കില്‍ ചാന്‍സലര്‍ക്കു ഇടപെടാന്‍ ആവില്ല എന്ന് പറയാന്‍ പറ്റുമോ? അതിനാണ് മറുപടി നല്‍കേണ്ടത്. യോഗ്യതയില്ലാത്തവരാണ് പദവികളില്‍ ഇരിക്കുന്നതെങ്കില്‍ അത് പരിശോധിക്കപ്പെടേണ്ടതല്ലെ എന്ന് കോടതി ചോദിച്ചു. കോടതിക്ക് രാഷ്ട്രീയം നോക്കേണ്ടത് ഇല്ല.

യോഗ്യത ഇല്ലാത്ത ആളുകള്‍ ഇത്തരം പൊസിഷനില്‍ വരുന്നത് തെറ്റാണ്. ചാന്‍സലറുടെ ഇപ്പോഴത്തെ നടപടി സുപ്രീം കോടതിയുടെ പുതിയ വിധിയുടെ അടിസ്ഥാനത്തിലാണ്. യോഗ്യത ഇല്ലാത്തവര്‍ തല്‍സ്ഥാനത്തു തുടരുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും നിങ്ങള്‍ മികച്ചത് ആയിരിക്കും. പക്ഷെ നിങ്ങള്‍ മാത്രം ആയിരിക്കില്ല അതാണ് സുപ്രീംകോടതി പറഞ്ഞത്. അത് കൊണ്ടാണ് പാനല്‍ വേണം എന്ന് സുപ്രീംകോടതി പറയുന്നത്.

ചാന്‍സലര്‍ മനുഷ്യന്‍ അല്ലെ, അദ്ദേഹത്തിന് തെറ്റ് പറ്റിയാല്‍ തിരുത്താന്‍ ഉള്ള അധികാരം വേണ്ടതല്ലേ എന്നും കോടതി ചോദിച്ചു. നിങ്ങള്‍ എടുത്ത നടപടിയില്‍ അല്ല, എടുത്ത രീതി ആണ് ചോദ്യം ചെയ്യപ്പെട്ടത് എന്ന് കോടതി ഗവര്‍ണറുടെ അഭിഭാഷകനോട് വ്യക്തമാക്കി. ഗവര്‍ണര്‍ ഒരു അപേക്ഷ അല്ലെങ്കില്‍ ഒരു ആവശ്യംമാത്രം ആണ് നടത്തിയത് എന്ന് ഗവര്‍ണുടെ അഭിഭാഷകന്‍ വാദിച്ചു. അതിനെ ഒരു അപ്പീല്‍ ആയി കാണാന്‍ ആവില്ല എന്ന് കോടതി പരാമര്‍ശിച്ചു. എന്തിനാണ് ധൃതി പിടിച്ചതെന്നും ഗവര്‍ണറോട് കോടതി ചോദിച്ചു. വിസിമാര്‍ക്ക് മാന്യമായി പുറത്തേക്ക് പോകാനുള്ള അവസരമാണ് ഗവര്‍ണര്‍ നല്‍കിയത്. വിശദീകരണം നല്‍കാനും വി സി മാരുടെ ഭാഗം ബോധിപ്പിക്കാനും 10 ദിവസത്തെ സവാകാശം നോട്ടീസില്‍ നല്‍കിയിട്ടുണ്ട്. അത് പരിഗണിച്ചതിന് ശേഷം മാത്രമേ തുടര്‍നടപടി സ്വീകരിക്കുകയുള്ളൂ. എന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ അറിയിച്ചു. ഈ വാദങ്ങളെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എന്തായാലും കോടതിയുടെ പച്ചക്കൊടി കിട്ടിയതോടെ വിസിമാരുടെ കാര്യം വീണ്ടും തുലാസിലായി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (3 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (3 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (3 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (3 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (3 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (3 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (4 hours ago)

Malayali Vartha Recommends