ടയറുകടയിലെ വടിവാൾ ശേഖരം ; കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സലീം അറസ്റ്റിൽ

വയനാട് മാനന്തവാടിയിലെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽനിന്ന് വടിവാൾ പിടിച്ചെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് കല്ലുമൊട്ടൻകുന്ന് സലീമാണ് അറസ്റ്റിൽ ആയത്. സംഭവ ശേഷം ഇയാൾ ഒളിവിലായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് സലീമിന്റെ ടയറുകടയിൽനിന്ന് 4 വടിവാൾ പിടിച്ചെടുത്തത്.
പോപ്പുലർ ഫ്രണ്ടിനെതിരായ നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ആണ് ആയുധ ശേഖരം പിടിച്ചെടുത്തത്. സലീമിന്റെ ഉടമസ്ഥതയിലുള്ള എസ് ആന്റ് എസ് ടയർ വർക്‌സ് എന്ന കടയിൽ നിന്നുമായിരുന്നു പോലീസ് വടിവാൾ ശേഖരം പിടികൂടിയത്.തുടർന്ന് ഇയാൾക്കെതിരെ ആയുധ നിയമ പ്രകാരം പോലീസ് കേസ് എടുക്കുകയായിരുന്നു. എന്നാൽ ഇതിന് ശേഷം ഇയാൾ ഒളിവിൽ പോയി.
സംഭവത്തിൽ സലീമിനെതിരെ ഊർജ്ജിത അന്വേഷണം നടത്തിയതിനു ശേഷമാണു കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ കടയിലും വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. സലീമിനെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങും.
https://www.facebook.com/Malayalivartha






















