Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കയ്യടിച്ച് മോദിയും... ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ അഭിമാനത്തോടെ ഇന്ത്യ; ഋഷി സുനകിനെ കുറിച്ച് കൂടുതലറിയാന്‍ ശ്രമിച്ച് ഇന്ത്യക്കാര്‍; ഋഷി സുനക് അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വംശജന്‍; ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ഋഷി സുനക് ഒരു സംഭവം

25 OCTOBER 2022 08:42 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുകയാണ്. ഇന്ത്യക്കാരെ സംബന്ധിച്ച് ഇത് അഭിമാന മുഹൂര്‍ത്തമാണ്. ഇന്ത്യയെ നൂറ്റാണ്ടുകളോളം ബ്രട്ടീഷുകാര്‍ ഭരിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു ചരിത്ര നിയോഗം വന്നിരിക്കുന്നു. ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമ്പോള്‍ അതൊരു ചരിത്രം കൂടിയാണ്.

മുഖ്യ എതിരാളിയും പൊതുസഭാ നേതാവുായ പെന്നി മോര്‍ഡന്റ് പിന്‍മാറിയതോടെയാണ് 42കാരനായ ഋഷി സുനകിന് പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴി തെളിഞ്ഞത്. ഇതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരന്‍ എന്ന നേട്ടവും ഋഷി സുനകിന് ലഭിക്കും. മത്സരത്തില്‍ നിന്ന് പിന്‍മാറിയതായി പെന്നി മോര്‍ഡന്റ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഏഴുമാസത്തിനിടെ ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെയാളാണ് ഋഷി സുനക്, ബോറിസ് ജോണ്‍സന്റെ രാജിക്ക് പിന്നാലെ അധികാരമേറ്റ ലിസ് ട്രസും കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. സാമ്പത്തിക നയങ്ങളുടെ പേരില്‍ രൂക്ഷവിമര്‍ശനം നേരിട്ടതോടെയായിരുന്നു ലിസ് ട്രസിന്റെ രാജി.

പഞ്ചാബില്‍ കുടുംബ വേരുകള്‍ഉള്ള ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമ്പോള്‍ കാലം കാത്തുവച്ച കാവ്യനീതി കൂടിയാകുമത്. ഒന്നരമാസം മുമ്പ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ലിസ് ട്രസ് കഴിഞ്ഞ ദിവസം രാജി വച്ചതോടെയാണ് ഋഷി സുനക് വീണ്ടും മത്സര രംഗത്തെത്തിയത്. എതിര്‍സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയിരുന്ന പെന്നി മോര്‍ഡന്റ് പിന്‍മാറിയതോടെയാണ് ഋഷിയുടെ പ്രധാനമന്ത്രി പദലബ്ധിക്ക് വഴിതെളിഞ്ഞത്.

യാഷ്വീര്‍- ഉഷ സുനക് ദമ്പതികളുടെ മൂത്തമകനായി 1980 മേയ് 12ന് സതാംപ്ടണിലാണ് ഋഷി സുനകിന്റെ ജനനം. മാതാപിതാക്കളുടെ പൂര്‍വികര്‍ പഞ്ചാബില്‍ നിന്ന് കുടിയേറിയവരായിരുന്നു. ഓക്‌സഫഡ്, സ്റ്റാന്‍ഫഡ് സര്‍വകലാശാലകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. 2001-04 കാലയളവില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാഷസില്‍ അനലിസ്റ്റായി ജോലി ചെയ്തു.

പിന്നീട് ഹെഡ്ജ് ഫണ്ട് സ്ഥാപനമായ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മാനേജ്‌മെന്റിലും ജോലി നോക്കി. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെയും എഴുത്തുകാരി സുധാ മൂര്‍ത്തിയുടെയും മകള്‍ അക്ഷത മൂര്‍ത്തിയാണ് ഭാര്യ. സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ പഠനത്തിനിടയില്‍ കണ്ടുമുട്ടിയ ഇരുവരുടെയുും പ്രണയവിവാഹമായിരുന്നു. കൃഷ്ണ, അനൗഷ്‌ക എന്നിവരാണ് മക്കള്‍.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലൂടെയാണ് ഋഷിയുടെ രാഷ്ട്രീയപ്രവേശനം. 2015-ല്‍ അദ്ദേഹം ആദ്യമായി എം.പിയായി തിരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ന്ന് 2017-ലും 2019-ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2018 ജനുവരിയിലാണ് ഋഷി ആദ്യമായി മന്ത്രിസ്ഥാനത്തെത്തുന്നത്. തദ്ദേശ ഭരണ വകുപ്പിന്റെ ചുമതലയായിരുന്നു ആദ്യം വഹിച്ചിരുന്നത്. 2019 ജൂലായില്‍ ട്രഷറി ചീഫ് സെക്രട്ടറിയായി. 2020 ഫെബ്രുവരിയില്‍ ധനമന്ത്രിയായ ഋഷി, ജൂലായില്‍ രാജിവെക്കുന്നിടം വരെ ആ സ്ഥാനത്തു തുടര്‍ന്നു.

ഋഷിക്ക് 700 ദശലക്ഷം പൗണ്ടിന്റെ ആസ്തിയുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യു.കെയില്‍ പലയിടത്തും വസ്തുവകകളുമുണ്ട്. യോര്‍ക്ക് ഷെയറില്‍ കൊട്ടാരതുല്യമായ ഭവനവും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. സെന്‍ട്രല്‍ ലണ്ടനില്‍ ഋഷിയ്ക്കും അക്ഷതയ്ക്കുമായി കെന്‍സിങ്ടണിലും വസ്തുവകകളുണ്ട്.

ഇന്ത്യന്‍ വംശജനായ സുനാക് 34 വര്‍ഷത്തെ ചരിത്രം തിരുത്തി ആദ്യമായി സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ ഒരു മുഖ്യധാരാ രാഷ്ട്രീയക്കാരന്‍ കൂടിയാണ്. സണ്‍ഡെ ടൈംസിന്റെ കണക്ക് പ്രകാരം സുനാകിനും ഭാര്യ അക്ഷതയ്ക്കും 730 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടിന്റെ ആസ്ഥിയാണുള്ളത്. ബ്രിട്ടനിലെ ധനികരുടെ പട്ടികയില്‍ 222-ാം സ്ഥാനമാണ് ഇവര്‍ക്ക്. ഇന്‍ഫോസിസില്‍ അക്ഷതയ്ക്ക് 0.93 ശതമാനം ഓഹരി സ്വന്തം പേരിലുണ്ട്. 690 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടാണ് ഇതിന്റെ മൂല്യം.

അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. യു.കെ. പ്രധാനമന്ത്രിയാകുന്നതില്‍ ഊഷ്മളമായ അഭിനന്ദനങ്ങള്‍ എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ആഗോള വിഷയങ്ങളില്‍ ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നുംമോദി കുറിച്ചു. ഇന്ത്യ- യു.കെ ചരിത്രപരമായ ബന്ധം ആധുനിക പങ്കാളിത്തമാക്കി മാറ്റാമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. ബ്രിട്ടനിലെ ഇന്ത്യക്കാര്‍ക്ക് ദീപാവലി ആശംസകളും മോദി നേര്‍ന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (2 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (3 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (3 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (3 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (3 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (3 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (4 hours ago)

Malayali Vartha Recommends