Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

 വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പോലീസ്.... മറ്റൊരു കൊലപാതകത്തില് കൂടി പങ്കുണ്ടെന്ന സംശയത്താല്‍ നരബലി കേസിലെ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനിച്ച് പൊലീസ്...

25 OCTOBER 2022 07:47 AM IST
മലയാളി വാര്‍ത്ത

വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പോലീസ്.... മറ്റൊരു കൊലപാതകത്തില് കൂടി പങ്കുണ്ടെന്ന സംശയത്താല്‍ നരബലി കേസിലെ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനിച്ച് പൊലീസ്...

കാലടി സ്വദേശിനി കൊല്ലപ്പെട്ട കേസിലാണ് പുതിയ നീക്കമുള്ളത്. നരബലിക്കേസില്‍ 12 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിടാനുള്ള മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് പ്രതികളും ഹൈക്കോടതി സമീപിച്ചിരിക്കുകയാണ്.

പൊലീസ് മെനയുന്ന കള്ളക്കഥകള്‍ക്ക് വ്യാജതെളിവുണ്ടാക്കാനും മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും തെളിവുനല്‍കുന്ന സ്ഥിതി വിശേഷമുണ്ടാക്കാനാണുമാണ് ഇത്രയും നീണ്ട ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നതെന്ന് ആരോപിച്ചാണ് ഒന്നാം പ്രതി ഷാഫി, രണ്ടാം പ്രതി ഭഗവല്‍ സിങ്, മൂന്നാം പ്രതി ലൈല എന്നിവര്‍ ഹരജി നല്‍കിയത്. അന്വേഷണ സംഘം നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വസ്തുതകള്‍ പരിശോധിക്കാതെയാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റ് ചെയ്തത് മുതല്‍ മതിയായ നിയമസഹായമോ അഭിഭാഷകനെ കാണാനുള്ള അനുമതിയോ നല്‍കിയിരുന്നില്ല.

പ്രതികളുടെയും സാക്ഷികളുടെയും വെളിപ്പെടുത്തലുകളും അന്വേഷണ വിവരങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് കൂടാതെ ഇല്ലാക്കഥകളും പ്രചരിപ്പിക്കുകയാണ്. പ്രതികളെ ഇത്രയും ദിവസം കസ്റ്റഡിയില്‍ വാങ്ങിയത് നിര്‍ബന്ധിച്ച് തെളിവുകളുണ്ടാക്കാനും ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍ പ്രദര്‍ശിപ്പിക്കാനുമാണ്. ഇതെല്ലാം ബോധ്യപ്പെടുത്തിയിട്ടും 12 ദിവസം പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ അനുവദിച്ച എറണാകുളം ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് നിയമവിരുദ്ധവും അനുചിതവും ക്രിമിനല്‍ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധവുമാണ്. അതിനാല്‍, ഈ ഉത്തരവ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.


അതേസമയം പ്രതി മുഹമ്മദ് ഷാഫിയുടെ ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് മറ്റാരെങ്കിലും ഉപയോഗിച്ചിരുന്നോ എന്നറിയാനാണ് പരിശോധന. സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെയാണ് ഇത്. ഈ അക്കൗണ്ടില്‍നിന്ന് പലരുമായി ചാറ്റ് ചെയ്തതായാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇത് ആരൊക്കെയാണെന്ന് കണ്ടെത്താനാണ് ശ്രമം നടക്കുന്നത്.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (3 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (3 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (3 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (3 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (3 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (3 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (4 hours ago)

Malayali Vartha Recommends