Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സംസ്ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് വൈസ് ചാൻസലർ വിഷയത്തിൽ ഹൈക്കോടതിയുടെ ഉത്തരവ്; വൈസ് ചാൻസലർമാരുടെ നിയമന കാര്യത്തിൽ ചാൻസലർക്കുള്ള അധികാരം ഉറപ്പിക്കുന്നതാണ് ഹൈക്കോടതി വിധി; ഹൈക്കോടതിയുടെ നിലപാട് തന്നെയാണ് രാജ്ഭവന്റെ തീരുമാനം; തുറന്നടിച്ച് കെ.സുരേന്ദ്രൻ

25 OCTOBER 2022 08:50 AM IST
മലയാളി വാര്‍ത്ത

വൈസ് ചാൻസലർ വിഷയത്തിൽ ഹൈക്കോടതിയുടെ വിധിയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. സംസ്ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് വൈസ് ചാൻസലർ വിഷയത്തിൽ ഹൈക്കോടതിയുടെ ഉത്തരവെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. വൈസ് ചാൻസലർമാരുടെ നിയമന കാര്യത്തിൽ ചാൻസലർക്കുള്ള അധികാരം ഉറപ്പിക്കുന്നതാണ് ഹൈക്കോടതി വിധി എന്നാണ് കെ സുരേന്ദ്രൻ ചൂണ്ടിക്കാണിക്കുന്നത്.

ചാൻസലർ അന്തിമ തീരുമാനം എടുക്കുന്നത് വരെ വിസിമാർക്ക് സ്ഥാനത്ത് തുടരാമെന്ന് മാത്രമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവെന്ന് കെ.സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. ഹൈക്കോടതിയുടെ നിലപാട് തന്നെയാണ് രാജ്ഭവന്റെ തീരുമാനം എന്നാണ് അദ്ദേഹം പറയുന്നത്. പത്തു ദിവസത്തെ സാവകാശം വൈസ് ചാൻസലർമാർക്ക് ഗവർണർ നൽകി. നവംബർ മൂന്ന് വരെ വിസിമാർക്ക് അവരുടെ വിശദീകരണം നൽകാൻ ചാൻസലർ സമയം നൽകി . രാജ്ഭവൻ എന്തു നിലപാടാണോ എടുത്തത് അതു തന്നെയാണ് കോടതിയും എടുത്തിരിക്കുന്നത്.

ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി തയ്യാറായില്ല എന്നും അദ്ദേഹം പറഞ്ഞു.വൈസ് ചാൻസലർമാരുടെ ആവശ്യം ​ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു. അതിനു വേണ്ടിയാണ് അവർ കോടതിയെ സമീപിച്ചത്. എന്നാൽ അങ്ങനെയൊന്ന് ഉണ്ടായില്ല. അവരുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം കൊടുക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. രാജ്ഭവൻ പത്തു ദിവസത്തെ സാവകാശം നേരത്തെ തന്നെ തൽകി കഴിഞ്ഞിരിക്കുന്നു. കോടതി വിധി യഥാർത്ഥത്തിൽ സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്നും സുരേന്ദ്രൻ വിശദമാക്കി.

അതേസമയം ഗവർണറുടെ ആവശ്യം തള്ളിക്കൊണ്ട് ഹൈക്കോടതിയില്‍ വി സി മാർക്ക് അനുകൂലമല്ലാത്ത നിലപാടാണ് കോടതി എടുത്തത് . .കോടതിക്ക് രാഷ്ട്രീയം നോക്കേണ്ടതില്ലന്നും,യോഗ്യത ഇല്ലാത്തവരാണെങ്കിൽ അത് പരിശോധിക്കേണ്ടയെന്നും കോടതി പറഞ്ഞു . എന്നാൽ ചാൻസലർ ഞങ്ങളെ കേൾക്കാൻ സമയം തന്നില്ലന്നും, എന്തിന് തങ്ങൾ രാജിവയായിക്കണമെന്ന് വിശദീകരിച്ചില്ലന്നും വിസിമാർ കോടതിയിൽ ആരോപിച്ചു. സാങ്കേതിക സർവകലാശാല വിസി നിയമനം അസാധുവാണെന്ന് സുപ്രീംകോടതി വിലയിരുത്തിയതായി ഹൈക്കോടതി പറഞ്ഞു.

ആ വിധി ബാധകമാണെങ്കിൽ, വിസിമാർക്ക് ഒക്‌ടോബർ 24 വരെ സമയം നൽകിയ ഗവർണർ മാന്യനാണെന്നും ഹൈക്കോടതി പറഞ്ഞു. ആരെങ്കിലും ചോദ്യം ചെയ്തില്ലെങ്കിൽ അതുവരെ തുടരാമെന്ന് വാദിക്കുന്നത് എങ്ങനെ ശരിയാകുമെന്നും വിസിമാരോട് ഹൈക്കോടതി ചോദിച്ചു. നിയമന അധികാരി ചാൻസലറാണ്, എന്തുകൊണ്ട് ചാൻസലർക്ക് നടപടിയെടുത്തുകൂടായെന്നും കോടതി ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (3 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (3 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (3 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (3 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (3 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (4 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (4 hours ago)

Malayali Vartha Recommends