വയനാടിനെ ഭീതിയിലാഴ്ത്തി കടുവ; വയനാട് ചീരാലില്‍ വീണ്ടും കടുവയിറങ്ങി; പശുവിനെ കൊന്നു; റോഡ് ഉപരോധിച്ച് നാട്ടുകാര്‍ ; പ്രതിഷേധം

വയനാട് വീണ്ടും കടുവയിറങ്ങി. ചീരാലിൽ കടുവയുടെ ആക്രമണം. ഇന്നലെ ഐലക്കാട് രാജൻ്റെ പശുവിനെ കടുവ കൊന്നു. ഇതേതുടർന്ന് കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഗൂഡല്ലൂർ ബത്തേരി റോഡ് ഉപരോധിച്ചു.
അതേസമയം ചീരാൽ പ്രദേശത്ത് ഒന്നരമാസത്തോളമായി കടുവ ശല്യം നിലനിൽക്കുകയാണ്. ഒന്നരമാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 12 വളർത്ത് മൃഗങ്ങളാണ്. തുടർന്ന് ഒരു മാസത്തിലേറെയായി തുടരുന്ന കടുവാ ശല്യത്തിന് പരിഹാരം കാണാത്തതിൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കുന്നു.
ഇതോടെ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് വനം വകുപ്പ് കടുവയെ പിടികൂടാൻ സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് എത്തിയെങ്കിലും പരാജയപ്പെട്ടു. ഇപ്പോൾ വയനാട്ടിലെ കൃഷ്ണഗിരിയിലും കടുവയുടെ ആക്രമണമുണ്ടായി. മലന്തോട്ടം കിഴക്കേക്കര സ്വദേശി രാജുവിൻറെ രണ്ട് ആടുകളെയാണ് കടുവ ഇന്ന് ആക്രമിച്ചു കൊന്നത്.
https://www.facebook.com/Malayalivartha






















