കോട്ടയത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്... പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം പുലര്‍ച്ചെയോടെയായിരുന്നു അപകടം

കോട്ടയത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്. പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം പുലര്‍ച്ചെ 12ഓടെയാണ് സംഭവം.
ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും ചങ്ങനാശേരിയിലേക്ക് പോയ ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കില്ല. ഇടിയുടെ ആഘാതത്തില്‍ ഇന്നോവ കാര്‍ മറിഞ്ഞു. പോലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha

























