ട്രെയിനില്‍ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നും കോട്ടയത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പാലക്കാട് പിടിയില്‍

ട്രെയിനില്‍ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നും കോട്ടയത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പാലക്കാട് പിടിയിലായി.
വൈക്കം അയ്മനം കോട്ടമല വീട്ടില്‍ തോമസ് മാത്യു മകന്‍ റോജന്‍ മാത്യു (36) വാണ് പാലക്കാട് റെയില്‍വേ സംരക്ഷണ സേനയുടെയും പാലക്കാട് എക്‌സൈസിന്റെയും പിടിയിലകപ്പെട്ടത്.
മൂന്നേ മുക്കാല്‍ കിലയോളം കഞ്ചാവാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്. ആന്ധ്രയില്‍ നിന്നും ട്രെയിന്‍ വഴി പാലക്കാട് എത്തിയ ഇയാള്‍ പാലക്കാട് ജംഗ്ഷനില്‍ നിന്നും റോഡ് മാര്‍ഗം കോട്ടയത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.
കോട്ടയം ജില്ലയിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതി. ഇയാള്‍ നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതി കൂടിയാണ്.
"
https://www.facebook.com/Malayalivartha





















