ടയറുകടയിൽ നിന്നും വടിവാൾ പിടിച്ചെടുത്ത സംഭവം: പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവിനെയാണ് അറസ്റ്റ് ചെയിതു

ടയറുകടയിൽ നിന്നും വടിവാൾ പിടിച്ചെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. വയനാട് മാനന്തവാടിയിലെ ടയറുകടയിൽ നിന്നും വടിവാൾ പിടിച്ചെടുത്ത കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവിനെയാണ് അറസ്റ്റ് ചെയ്തത്. കല്ലുമൊട്ടൻകുന്ന് സലീമാണ് കേസില്‍ അറസ്റ്റിൽ ആയത്.
അതേസമയം സംഭവ ശേഷം ഇയാൾ ഒളിവിലായിരുന്നു. നേരത്തെ പോപ്പുലർ ഫ്രണ്ടിനെതിരായ നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ആണ് ആയുധ ശേഖരം പിടിച്ചെടുത്തത്. തുടർന്ന് സലീമിന്റെ ഉടമസ്ഥതയിലുള്ള എസ് ആന്റ് എസ് ടയർ വർക്‌സ് എന്ന കടയിൽ നിന്നുമായിരുന്നു വടിവാൾ ശേഖരം പിടികൂടിയത്.
അതേസമയം ഇതിന് പിന്നാലെ ഇയാൾക്കെതിരെ ആയുധ നിയമ പ്രകാരം പോലീസ് കേസ് എടുത്തു. നിലവിൽ നാല് വടിവാളുകൾ ആയിരുന്നു പിടിച്ചെടുത്തത്. പിന്നാലെ ഒളിവിൽ പോയ ഇയാളെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കടയിലും വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. സലീമിനെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങും.
https://www.facebook.com/Malayalivartha





















