തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസ് സീനിയര്‍ ക്ലാര്‍ക്ക് പിടിയില്‍...

തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസ് സീനിയര്‍ ക്ലാര്‍ക്ക് പിടിയില്‍. വടക്കാഞ്ചേരി കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്ക് ചന്ദ്രനെയാണ് വിജിലന്‍സ് പിടികൂടിയത്. പതിനായിരം രൂപ വാങ്ങുന്നതിനിടെ ആണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ കുറച്ചുകാലമായി ചന്ദ്രന്‍ കൈക്കൂലി ആവശ്യപ്പെടുന്നുണ്ട് എന്ന പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു. കൈക്കൂലി നല്‍കിയില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാറില്ലെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. ആരുടെ പരാതിയിലാണ് അറസ്റ്റ് നടന്നത് എന്ന വിവരം വിജിലന്‍സ് പുറത്ത് അറിയിച്ചിട്ടില്ല
"
https://www.facebook.com/Malayalivartha





















