Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും ബദലായി ശശി തരൂര്‍ ഗ്രൂപ്പ് കടന്നുവരുന്നു; ഹൈബി ഈഡന്‍ ഉള്‍പ്പെടെ അന്‍തിലേറെ യുവനേതാക്കള്‍ ശശി തരൂരിനൊപ്പം, ഇനി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിഡി സതീശനും സുധാകരനും ഉള്‍പ്പെടെയുള്ള ഗ്രൂപ്പുനേതാക്കളെ തരിപ്പണമാക്കി തരൂര്‍ ഗ്രൂപ്പ് കോണ്‍ഗ്രസില്‍ ശക്തിപ്പെട്ടുകഴിഞ്ഞു

25 OCTOBER 2022 12:50 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും ബദലായി കടന്നു വരുകയാണ് ശശി തരൂര്‍ ഗ്രൂപ്പ്. കോണ്‍ഗ്രസില്‍ കാലത്തിനൊത്ത് മാറ്റം ആഗ്രഹിക്കുന്ന പുരോഗമനവാദികളുടെ പുതിയ ചേരി കേരളത്തില്‍ തരൂരിനെ മുന്നില്‍ നിർത്തി ഇതോടകം കളത്തില്‍ ഇറങ്ങിക്കഴിഞ്ഞു. ഹൈബി ഈഡന്‍ ഉള്‍പ്പെടെ അന്‍തിലേറെ യുവനേതാക്കള്‍ ശശി തരൂരിനൊപ്പമുണ്ട്. ഇനി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിഡി സതീശനും സുധാകരനും ഉള്‍പ്പെടെയുള്ള ഗ്രൂപ്പുനേതാക്കളെ തരിപ്പണമാക്കി തരൂര്‍ ഗ്രൂപ്പ് കോണ്‍ഗ്രസില്‍ ശക്തിപ്പെട്ടുകഴിഞ്ഞു. എഐസിസി തെരഞ്ഞെടുപ്പിലെ അധ്യക്ഷസ്ഥാനാര്‍ഥി തലത്തില്‍ മത്സരിച്ച ശശി തരൂര്‍ ഒരു കാര്യം ഗ്രഹിച്ചുകഴിഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസില്‍ മാറ്റം ആഗ്രഹിക്കുന്ന ആനേകായിരം പ്രവര്‍ത്തകര്‍, പ്രത്യേകിച്ചും യുവജനങ്ങള്‍ പുതിയ നേതാവിനെ പ്രതീക്ഷിക്കുകയാണ്. തരൂരല്ലാതെ മറ്റൊരു നേതാവിന് ഇനി കോണ്‍ഗ്രസിനെ രക്ഷിക്കാനാവില്ലെന്നതാണ് പുതിയ തലമുറയുടെ കാഴ്ചപ്പാട്. നാശം പിടിച്ച ഗ്രൂപ്പിസത്തില്‍ തകര്‍ന്നു തരിപ്പണമായ കോണ്‍ഗ്രസ് കേരളത്തില്‍ പച്ചപിടിക്കണമെങ്കില്‍ കാലത്തിനൊത്ത പുതിയ നേതൃത്വം പാര്‍ട്ടിയില്‍ വന്നേ തീരൂവെന്ന് പാര്‍ട്ടിയിലെ പുതിയ തലമുറ മനസിലാക്കിക്കഴിഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസ് എന്നാല്‍ വ്യക്തികളില്‍ അധിഷ്ഠിതമായ ഗ്രൂപ്പ് എന്നാണ് അര്‍ഥം. എകെ ആന്റണിയെയും ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പരേതനായ കെ കരുണാകരന്റെയും പിന്നില്‍ വട്ടംതിരിയുന്ന ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം കേരളത്തില്‍ കോണ്‍ഗ്രസ് ജനങ്ങളിലേക്ക് വളരുന്നില്ലെന്ന തിരിച്ചറിവിലാണ് കേരളത്തിലെ പുതിയ തലമുറ കോണ്‍ഗ്രസുകാര്‍ പുതിയ നേതാവിനെ തേടുന്നത്. കഴിഞ്ഞ എഐസിസി തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ അധ്യക്ഷ പദവിയിലെത്താതിരിക്കാന്‍ ഗ്രൂപ്പുവൈരമില്ലാതെ കേരളത്തിലെ ഗ്രൂപ്പുനേതാക്കള്‍ ഗ്രൂപ്പുകളിക്കുകയായിരുന്നു. കെ മുരളീധരനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സതീശനും സുധാകരനും കോടിക്കുന്നില്‍ സുരേഷും വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശശി തൂരൂരിനെതിരെ കളത്തിലിറങ്ങി. കേരളത്തില്‍ ഒറ്റ വോട്ടുപോലും ശശി തരൂരുരിനു ലഭിക്കാതിരിക്കാനുള്ള നെറികെട്ട കളിയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും നടപ്പാക്കിയത്.

ഇന്നേ വരെ ഒരു കോണ്‍ഗ്രസ് നേതാവിനെയും തൊഴാതെയും ആര്‍ക്കും ദക്ഷിണയിടാതെയും വളര്‍ന്നയാളാണ് ശശി തരൂര്‍. യുഎന്‍ അണ്ടര്‍ സെക്രട്ടറിയും പണ്ഡിതനും എഴുത്തുകാരനുമായ ശശി തരൂര്‍ തിരുവനന്തപുരത്ത് എംപിയായത് ആരും നേതാവിന്റെയും തണലിലല്ല. ശശി തരൂര്‍ എന്ന പേരു തന്നെ ഒരു വിലാസമാണെന്ന തിരിച്ചറിവുള്ള ജനങ്ങളാണ് ശക്തമായ ത്രികോണ മത്സരത്തില്‍ ശശി തരൂരിന് തിരുവനന്തപുരത്തു നിന്നും ലോക് സഭയിലെത്തിച്ചത്. കേരളത്തിലെ വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആള്‍പ്രമാണിത്വവും ഗ്രൂപ്പും നോക്കി ഓരോ നിയമസഭാ സീറ്റും വീതം വയ്ക്കുന്ന വൃ്ത്തി കെട്ട നയത്തെ ഒരിക്കലും പിന്‍തുണയ്ക്കുന്നയാളല്ല ശശി തരൂര്‍. ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ വരെ ഗ്രൂപ്പു നോക്കി സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്ന വൃത്തികെട്ട ഗ്രൂപ്പിസത്തെ എക്കാലവും തള്ളിപ്പറയുന്നയാളുമാണ് തരൂര്‍.

 

കേരളത്തില്‍ കെഎസ് യുവിലെ വലിയൊരു നിര തരൂരിനൊപ്പം പരസ്യമായി രംഗത്തുവന്നു കഴിഞ്ഞു. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിനെ ഒഴിവാക്കാന്‍ വരെ കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം ചരടുവലി തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ ഗ്രൂപ്പുകളികള്‍ക്കുപരിയായ രാഷ്ട്രീയശൈലി കോണ്‍ഗ്രസില്‍ ഉണ്ടാവണമെന്ന് പുതിയ തലമുറ ആവശ്യപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലും കേന്ദ്രത്തിലും കോ്ണ്‍ഗ്രസും രക്ഷപ്പെടില്ലെന്ന വിവരമുള്ള സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. ആ സാചര്യത്തിലാണ് കാലത്തിനൊത്ത മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ നിര കേരളത്തിലെ കോണ്‍ഗ്രസില്‍ ഉണ്ടായേ തീരൂവെന്ന് പുതിയ തലമുറ ആഗ്രഹിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (3 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (3 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (3 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (3 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (3 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (4 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (4 hours ago)

Malayali Vartha Recommends