Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

രാമപുരത്താണ് അവരുടെ വീട്; അവിടെ ഞങ്ങളുടെ പാർട്ടിയുടെ മേൽനോട്ടത്തിൽ ഉള്ള പ്രവാസി സംഘടനയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം വന്നപ്പോൾ മന്ത്രി എന്ന നിലയിൽ അത് നിർവഹിക്കാൻ പോയി; ചടങ്ങ് കഴിഞ്ഞപ്പോൾ സംഘാടകരുടെ നിർബന്ധപ്രകാരം ഞാനും സംഘടനാ പ്രവർത്തകരും ഒക്കെ ചേർന്നാണ് സ്വപ്നയുടെ വീട്ടിലേക്ക് പോയത്; തുറന്നടിച്ച് കടകംപള്ളി സുരേന്ദ്രൻ

25 OCTOBER 2022 03:15 PM IST
മലയാളി വാര്‍ത്ത

സ്വപ്നയുടെ വീട്ടിൽ താൻ പോയിട്ടുണ്ട് അവിടെനിന്ന് ചായ കുടിച്ചു ഒടുവിൽ എ സത്യം തുറന്നടിച്ച് സുരേന്ദ്രൻ . സ്വപ്നയുടെ ആരോപണത്തിൽ പ്രതികരിച്ച് കടകംപള്ളി സുരേന്ദ്രൻ . അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ; സ്വപ്നയുടെ വീട്ടിൽ താൻ പോയിട്ടുണ്ട് . ആ വീട്ടിൽ പോയി ഒരു ചായ കുടിച്ചു മടങ്ങി. അതിനെയാണ് അവരുടെ വീട്ടിൽ പോയി എന്ന തരത്തിലെ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ഞങ്ങൾ സ്വപ്നയുടെ വീട്ടിൽ പോയിട്ടുണ്ട് ചായ കുടിക്കാൻ എത്ര സമയമെടുക്കും അത്രയും സമയമെടുത്ത് ഞങ്ങൾ എല്ലാരും തിരികെ പോരുകയും ചെയ്തു.

അതും ഒരു ആക്ഷേപം ആയിട്ടാണ് ഉന്നയിക്കുന്നത്. രാമപുരത്താണ് അവരുടെ വീട്. രാമപുരത്ത് ഞങ്ങളുടെ പാർട്ടിയുടെ മേൽനോട്ടത്തിൽ ഉള്ള പ്രവാസി സംഘടനയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം വന്നപ്പോൾ മന്ത്രി എന്ന നിലയിൽ അത് നിർവഹിക്കാൻ പോയി. ചടങ്ങ് കഴിഞ്ഞപ്പോൾ സംഘാടകരുടെ നിർബന്ധപ്രകാരം ഞാനും സംഘടനാ പ്രവർത്തകരും ഒക്കെ ചേർന്നാണ് സ്വപ്നയുടെ വീട്ടിലേക്ക് പോയത്. ആ ഓഫീസിന്റെ നേരെ എതിരെയാണ് ഇവരുടെ വീട് ഉള്ളത് ഇവരുടെ വീടാണ് എന്ന് ഞങ്ങൾ ചെന്ന് ശേഷമാണ് അറിഞ്ഞത്. പക്ഷേ ഇവർ പരിപാടിക്ക് സ്റ്റേജിൽ ഉണ്ടായിരുന്നു.

മൂന്നുവർഷമായി സ്വപ്ന പറയുന്നത് മലയാളികൾ കേൾക്കുകയാണ് കാണുകയാണ് ഈ മൂന്നു വർഷത്തിനിടയിൽ ഒരിക്കൽപോലും പറയത്തൊരാരോപണമാണ് സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. വളരെ ബോധപൂർവ്വം ഉയർത്തിക്കൊണ്ടുവന്ന വരെ സംഭവമാണ് ഇതെന്ന് മാത്രമേ തനിക്ക് പറയാനുള്ളു എന്ന് അദ്ദേഹം പറഞ്ഞു. തന്റെ പേര് ഈ വിഷയത്തിൽ പറഞ്ഞതിൽ ആസൂത്രിത നീക്കം ഉണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഈ വിഷയത്തിൽ നിലപാട് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി അർദ്ധ സങ്കയില്ലാതെ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ് .

മൂന്നുവർഷത്തിനിടയിൽ പല പല ആക്ഷേപങ്ങൾ ഈ വിഷയത്തിൽ ഉയർന്നുവന്നു . പക്ഷേ ഒരിക്കൽ പോലും തന്നെ കുറിച്ച് ഒരു ആക്ഷേപം അവർ പറഞ്ഞിട്ടില്ല പക്ഷേ ഇപ്പോഴാണ് ഇത്തരത്തിലുള്ള ഒരു ആക്ഷേപ അവർ ഉന്നയിക്കുന്നത്. ഫോട്ടോ എടുക്കുന്ന സമയത്ത് അവരുടെ തോളിൽ കയ്യിട്ടു എന്നൊരു ആരോപണം ഉയർന്നിരുന്നു. ഇത് ആരെങ്കിലും വിശ്വസിക്കുന്ന കാര്യമാനോ . മുഖ്യമന്ത്രിയുടെ പിന്നിൽ നിൽക്കുന്നവരുടെ ഫോട്ടോ എടുത്ത് നിങ്ങൾ പലരും നന്നായിട്ട് ആഘോഷിച്ചല്ലോ. ഞാൻ അവരുമായിട്ട് ചേർന്ന് ഒരു ഫോട്ടോയും എടുത്തിട്ടില്ല.

യു എഇയുടെ സ്ഥാപക ദിനമായി ബന്ധപ്പെട്ട പരിപാടിക്ക് താൻ പോകാറുണ്ട്. അന്നത്തെ പ്രധാനപ്പെട്ട അതിഥി താനാണ്. ആ ദിവസത്തിന്റെ പ്രത്യേകത അന്നത്തെ ദിവസം മുഖ്യമന്ത്രി പോലും ഇവിടെ ഉണ്ടാവില്ല അപ്പോൾ അന്നത്തെ പ്രധാന അതിഥി താൻ തന്നെയാണ്. വലിയ പെരുന്നാളോ ചെറിയ പെരുന്നാളോ പരിപാടിയുടെ ഭാഗമായിട്ടുള്ള ആഘോഷം ഉണ്ടാകും. അന്നും ഞാൻ പോകാറുണ്ട് അന്നെല്ലാം മന്ത്രിമാരും ഉണ്ടാകും എല്ലാ ഉദ്യോഗസ്ഥന്മാരും ഉണ്ടാകും.

അങ്ങനെ ഒരു കയ്യിൽ ഫോട്ടോ ഉണ്ടെങ്കിൽ അവർ എടുക്കട്ടെ ഞാൻ അതിനൊന്നും തയ്യാറായിട്ടില്ല എന്നാണ് സുരേന്ദ്രൻ പ്രതികരിച്ചിരിക്കുന്നത്. എനിക്ക് നന്നായിട്ട് അറിയാം അവരോട് യുദ്ധം ചെയ്യാൻ ഞാൻ തയ്യാറല്ല എന്നാണ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരിക്കുന്നത്. ഒന്നര വർഷക്കാലം വളരെ കഠിനമായിട്ടുള്ള യാതന അനുഭവിച്ച ഒരു സ്ത്രീയാണ് സ്വപ്ന സുരേഷ്. അവർ ഇപ്പോൾ ബിജെപിയുടെ പാളയത്തിലാണ് അവർ പറയുന്നത് അനുസരിച്ചാണ് സ്വപ്ന പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.

വേറെ എന്തെങ്കിലും ആക്ഷേപം എന്നെക്കുറിച്ച് ഉന്നയിച്ചു എന്ന് എനിക്ക് അറിയത്തില്ല. അവരവിടെ വരുമ്പോൾ വലിയകോൺസുലേറ്റ് മായി ബന്ധപ്പെട്ട പല വിഷയങ്ങൾ ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൗൺസലേറ്റും എന്നെ ചെറിയ ചെറിയ കാര്യങ്ങൾക്ക് വേണ്ടി സമീപിച്ചിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ 3 വർഷത്തിൽ അവരുമായിട്ട് ഒരു ഫോൺകോളോ തനിക്ക് ഉണ്ടായിട്ടില്ല.

നിരവധി ആരോപണം സ്വപ്ന സുരേഷ് ഉന്നയിക്കുന്നത് ഒരു മാധ്യമം വളരെ കഷ്ടപ്പെട്ട് കടകംപള്ളി എന്ന പേരിലേക്ക് എത്തിക്കുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം തുറന്നടിച്ചിരിക്കുകയാണ്. നേരത്തെ പറഞ്ഞു ഉറപ്പിച്ച കാര്യം അവർ പറയുന്നില്ല എന്ന് ഇന്റർവ്യൂ കൽ മനസ്സിലാക്കാൻ സാധിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (51 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (57 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends